KeralaWatch News Portal

ഭരണത്തിന്റെ നേട്ടം വട്ടപ്പൂജ്യം
വി.എസ്. അച്യുതാനന്ദന്‍

വികസനരംഗത്ത് വട്ടപ്പൂജ്യമാണ് ഒരു വര്‍ഷത്തെ യു.ഡി.എഫ്. ഭരണകാലത്തെ അനുഭവം. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ അടിസ്ഥാന സൗകര്യ പ്രവൃത്തികള്‍ ആരംഭിക്കുകയും പദ്ധതിക്കാവശ്യമായ മുടക്കുമുതല്‍ ലഭ്യമാക്കാന്‍ എസ്.ബി.ടി.യുടെ നേതൃത്വത്തില്‍ കണ്‍സോര്‍ഷ്യം രൂപവത്കരിച്ചതുമായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്നശേഷം വിഴിഞ്ഞം പദ്ധതി അനിശ്ചിതത്വത്തിലായി. മെട്രോ റെയില്‍ പദ്ധതിയുടെ അടിസ്ഥാന സൗകര്യ പ്രവൃത്തി എല്‍.ഡി.എഫ്. ഭരണകാലത്ത് ആരംഭിച്ചതാണ്. എന്നാല്‍ ഡി.എം.ആര്‍.സി.യെയും ഇ. ശ്രീധരനെയും പദ്ധതിയില്‍ നിന്നൊഴിവാക്കാന്‍ ചരടുവലിച്ച യു.ഡി.എഫ്. സര്‍ക്കാര്‍ ആ പദ്ധതിയെയും അനിശ്ചിതത്വത്തിലാക്കി. മെട്രോ പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ 12 കോടി രൂപ പുത്തന്‍ തലമുറ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചതുമാത്രമാണ് അക്കാര്യത്തില്‍ ഉണ്ടായ ഏക ‘പുരോഗതി’.

കണ്ണൂര്‍ വിമാനത്താവളത്തിനാവശ്യമായ ഭൂമി അക്വയര്‍ ചെയ്ത് നിര്‍മാണം തുടങ്ങുന്നതിന് മുന്‍ സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതാണ്. യു.ഡി.എഫ്. സര്‍ക്കാര്‍ വന്ന് ഒരു വര്‍ഷമായിട്ടും അക്കാര്യത്തില്‍ ഒരു പുരോഗതിയുമില്ല. കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ നിര്‍മാണ പ്രവൃത്തി തുടങ്ങുന്നതിനുള്ള തടസ്സങ്ങളെല്ലാം നീങ്ങിയതാണ്. എന്നാല്‍ ആ പദ്ധതിയുമായി ബന്ധപ്പെട്ട പവലിയന്‍ നിര്‍മാണം പോലും ഒരു വര്‍ഷമായിട്ടും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

ജനജീവിതം ദുസ്സഹമാക്കിയെന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ നേട്ടം.  നിത്യോപയോഗ സാധനങ്ങള്‍ക്ക് ഇത്രയും വിലക്കയറ്റമുണ്ടായ ഒരു കാലം  മുമ്പുണ്ടായിരുന്നില്ല. പൊതുവിതരണ സമ്പ്രദായം അട്ടിമറിക്കുകയാണ്. റേഷനരി  കൃത്യമായി വിതരണം ചെയ്യുന്നില്ല. റേഷനരിക്കു പുറമേ 13 അവശ്യസാധനങ്ങള്‍ കൂടി  റേഷന്‍കട വഴി വിതരണം ചെയ്യുന്ന പദ്ധതി എല്‍.ഡി.എഫ്. ഭരണകാലത്ത്  ആരംഭിച്ചതാണ്.

പാലക്കാട് കഞ്ചിക്കോട്ട് കോച്ച് ഫാക്ടറി അനുവദിക്കപ്പെട്ടത് എല്‍.ഡി.എഫ്. ഗവണ്‍മെന്റിന്റെ ശക്തമായ സമ്മര്‍ദത്തെത്തുടര്‍ന്നാണ്. പദ്ധതിക്കാവശ്യമായ സ്ഥലം മുന്‍സര്‍ക്കാര്‍ തന്നെ ലഭ്യമാക്കി. എന്നാല്‍ പദ്ധതി നീട്ടിക്കൊണ്ടുപോയി അനിശ്ചിതത്വത്തിലാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പിറവം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കോച്ച് ഫാക്ടറിയുടെ തറക്കല്ലിടല്‍ പാലക്കാട് ടൗണില്‍ വെച്ച് നടത്തി. എന്നാല്‍ ഇപ്പോള്‍ ആ പദ്ധതിയെക്കുറിച്ച് മിണ്ടാട്ടമേയില്ല.

വികസന  ക്ഷേമ പദ്ധതികളുടെ കാര്യത്തില്‍ സര്‍വകാല റെക്കോഡാണ് എല്‍.ഡി.എഫ്. ഗവണ്‍മെന്റ് സൃഷ്ടിച്ചത്. ആ നേട്ടങ്ങളില്‍ നിന്നും കേരളത്തെ പൂര്‍ണമായും പിറകോട്ട് വലിക്കുന്ന പ്രവൃത്തിയാണ് കഴിഞ്ഞ ഒരുവര്‍ഷമായി യു.ഡി.എഫ്. ഗവണ്‍മെന്റ് നടത്തിയത്.

ജനജീവിതം ദുസ്സഹമാക്കിയെന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ നേട്ടം. നിത്യോപയോഗ സാധനങ്ങള്‍ക്ക് ഇത്രയും വിലക്കയറ്റമുണ്ടായ ഒരു കാലം മുമ്പുണ്ടായിരുന്നില്ല. പൊതുവിതരണ സമ്പ്രദായം അട്ടിമറിക്കുകയാണ്. റേഷനരി കൃത്യമായി വിതരണം ചെയ്യുന്നില്ല. റേഷനരിക്കു പുറമേ 13 അവശ്യസാധനങ്ങള്‍ കൂടി റേഷന്‍കട വഴി വിതരണം ചെയ്യുന്ന പദ്ധതി എല്‍.ഡി.എഫ്. ഭരണകാലത്ത് ആരംഭിച്ചതാണ്. എന്നാല്‍ അതിപ്പോള്‍ നിലച്ചു. റേഷന്‍ ഗോതമ്പ് മുഴുവന്‍ സ്വകാര്യ മില്ലുകള്‍ക്ക് മറിച്ചുവില്‍ക്കാന്‍ തീരുമാനിച്ചു. കേന്ദ്രം മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതിനെതിരെ സമ്മര്‍ദം ചെലുത്തുകയല്ല, പകരം റേഷന്‍ മണ്ണെണ്ണ വിതരണം പൂര്‍ണമായും റദ്ദാക്കുകയാണ് ചെയ്തത്. സബ്‌സിഡി നല്‍കിക്കൊണ്ട് നിത്യോപയോഗ സാധനങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കിയിരുന്നു എല്‍.ഡി.എഫ്. സര്‍ക്കാര്‍.

വിപണി ഇടപെടലിനാവശ്യമായ പണം മുഴുവന്‍ അനുവദിച്ചു. എന്നാല്‍ കേവലം അമ്പതുകോടി രൂപയാണ് യു.ഡി.എഫ്. ഗവണ്‍മെന്റ് വിപണി ഇടപെടലിന് നീക്കിവെച്ചത്. ആ തുക തികച്ചും അപര്യാപ്തമായതിനാല്‍ മാവേലി സ്‌റ്റോറുകളില്‍ സാധനങ്ങള്‍ കിട്ടാനില്ല. പഴത്തിനും പച്ചക്കറികള്‍ക്കുമെല്ലാം തീവിലയാണ്. ഈ രംഗത്ത് സബ്‌സിഡിയോടെ അരിവിതരണം വ്യാപിപ്പിക്കാന്‍ തയ്യാറായില്ല.

കടങ്ങള്‍ എഴുതിത്തള്ളിയും മറ്റുവിവിധ നടപടികള്‍ സ്വീകരിച്ചും കര്‍ഷക ആത്മഹത്യ പൂര്‍ണമായും ഇല്ലാതാക്കാന്‍ എല്‍.ഡി.എഫ്. ഗവണ്‍മെന്റിന് കഴിഞ്ഞു. എന്നാല്‍ കാര്‍ഷിക മേഖലയില്‍ കടക്കെണിയും വിലത്തകര്‍ച്ചയും അതുകാരണം ആത്മഹത്യയും വീണ്ടും തിരിച്ചുവന്നിരിക്കുന്നു. കഴിഞ്ഞ അഞ്ചുമാസത്തിനിടയില്‍ അറുപതോളം കൃഷിക്കാരാണ് ആത്മഹത്യചെയ്തത്. ഉത്പന്നങ്ങള്‍ക്ക് ആദായവില ഉറപ്പാക്കാനും സംഭരണം കാര്യക്ഷമമാക്കാനും കടാശ്വാസ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ ഒരു നടപടിയുമെടുക്കുന്നില്ല. നെല്ല് സംഭരിച്ച വകയില്‍ നൂറുകോടിയോളം രൂപ കൃഷിക്കാര്‍ക്ക് നല്‍കാന്‍ ബാക്കിയാണ്.

ഈ ഗവണ്‍മെന്റ് വന്ന ഉടനെത്തന്നെ മൂന്നാറില്‍ വീണ്ടും ഭൂമി കൈയേറ്റം  തുടങ്ങി. മുന്‍ സര്‍ക്കാര്‍ വീണ്ടെടുത്തതുള്‍പ്പെടെ ആയിരക്കണക്കിന് ഏക്കര്‍  ഭൂമി ഇപ്പോള്‍ കൈയേറിക്കഴിഞ്ഞു. കൈയേറ്റം ഒഴിപ്പിക്കുന്നതിന് മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടി ഒരു സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തു. ഭൂമി  വീണ്ടെടുക്കുന്നതിന് ആ യോഗത്തില്‍ ഞാന്‍ ചില ക്രിയാത്മക നിര്‍ദേശങ്ങള്‍  മുന്നോട്ടുവെക്കുകയുണ്ടായി.

തികച്ചും ജനാധിപത്യ വിരുദ്ധ നടപടിയാണ് യു.ഡി.എഫ്. സര്‍ക്കാറിന്റെ മുഖമുദ്ര. ജില്ലാ സഹകരണ ബാങ്കുകളുടെയും സംസ്ഥാന സഹകരണബാങ്കിന്റെയും ഭരണസമിതി പിരിച്ചുവിട്ടു. സഹകരണ മേഖലയിലേക്ക് വരേണ്ട നിക്ഷേപം സ്വകാര്യ പുത്തന്‍തലമുറ ബാങ്കുകളിലേക്ക് തിരിച്ചുവിടാന്‍ ആസൂത്രിതശ്രമം നടക്കുന്നു. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കി സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു.

സര്‍വകലാശാലാ സിന്‍ഡിക്കേറ്റുകള്‍ ഓര്‍ഡിനന്‍സിലൂടെ പിടിച്ചടക്കി സാമുദായിക  വര്‍ഗീയ ശക്തികള്‍ക്ക് കീഴ്‌പ്പെട്ട് അനര്‍ഹരെ തിരുകിക്കയറ്റുന്നു. ഉന്നത വിദ്യാഭ്യാസരംഗത്ത് അസ്വാസ്ഥ്യം സൃഷ്ടിച്ചിരിക്കുകയാണ്. അണ്‍ എയ്ഡഡ് സ്‌കൂള്‍ കണ്ടമാനം അനുവദിച്ച് പൊതുവിദ്യാഭ്യാസം തകര്‍ക്കുന്നു. അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി കണ്ടെടുക്കുന്നതിനുവേണ്ടി ഒരു തീവ്രയത്‌നം തന്നെ ഞങ്ങളുടെ സര്‍ക്കാര്‍ നടത്തുകയുണ്ടായി. മൂന്നാറില്‍ മാത്രം പന്തീരായിരത്തില്‍പ്പരം ഏക്കര്‍ ഉള്‍പ്പെടെ സംസ്ഥാനത്താകെ പതിനയ്യായിരത്തോളം ഏക്കര്‍ ഭൂമി അങ്ങനെ വീണ്ടെടുക്കാന്‍ കഴിഞ്ഞു.

എന്നാല്‍, ഈ ഗവണ്‍മെന്റ് വന്ന ഉടനെത്തന്നെ മൂന്നാറില്‍ വീണ്ടും ഭൂമി കൈയേറ്റം തുടങ്ങി. മുന്‍ സര്‍ക്കാര്‍ വീണ്ടെടുത്തതുള്‍പ്പെടെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഇപ്പോള്‍ കൈയേറിക്കഴിഞ്ഞു. കൈയേറ്റം ഒഴിപ്പിക്കുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒരു സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തു. ഭൂമി വീണ്ടെടുക്കുന്നതിന് ആ യോഗത്തില്‍ ഞാന്‍ ചില ക്രിയാത്മക നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയുണ്ടായി. അതെല്ലാം അംഗീകരിക്കുന്നുവെന്ന് സമ്മതിച്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മൂന്നാറില്‍ പലതവണ സഞ്ചരിച്ചു. എന്നാല്‍ ഒരിഞ്ച് ഭൂമിപോലും വീണ്ടെടുത്തില്ലെന്നുമാത്രമല്ല കൈയേറ്റം യഥേഷ്ടം നടക്കുകയുമാണ്. ഇപ്പോള്‍ ആ വകുപ്പിന്റെ മന്ത്രി മാറി. പുതിയ മന്ത്രിയും മൂന്നാര്‍ സന്ദര്‍ശിക്കുമോ നടപടിയെടുക്കുമോ എന്നറിഞ്ഞില്ല.

അഞ്ചാം മന്ത്രിസ്ഥാനം നല്‍കാന്‍ നിര്‍ബന്ധിതമാകുകയും അതിന്റെ  കുറ്റബോധത്തില്‍ സ്വന്തംവകുപ്പുകള്‍ ഉപേക്ഷിക്കുകയും ജാതിയടിസ്ഥാനത്തില്‍  വകുപ്പ് പുനഃസംഘടന നടത്തുകയും ചെയ്തു. മന്ത്രിസഭാ രൂപവത്കരണവും  വകുപ്പുവിഭജനവും സാമുദായികവര്‍ഗീയാടിസ്ഥാനത്തിലാക്കുന്ന ഒരു വഴക്കം  സൃഷ്ടിച്ചുവെന്നതാണ് പ്രശ്‌നം.

ഭൂമി കൈയേറ്റം സര്‍വകലാശാലകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് ഈ സര്‍ക്കാര്‍. കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പാര്‍ട്ടി അധ്യക്ഷന്‍ ചെയര്‍മാനായ സൊസൈറ്റിക്കും മന്ത്രി മുനീറിന്റെയും മന്ത്രി കുഞ്ഞാലിക്കുട്ടിയുടെയും ബന്ധുക്കള്‍ നയിക്കുന്ന സൊസൈറ്റികള്‍ക്കും വന്‍തോതില്‍ ഭൂമി നല്‍കി. ഈ ഭൂമികുംഭകോണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ കൈമാറ്റം തത്കാലം നിര്‍ത്തിവെച്ച് മുഖം രക്ഷിക്കാനാണ് ശ്രമിച്ചത്.

വൈദ്യുതി രംഗത്ത് എല്‍.ഡി.എഫ്. ഭരണകാലത്ത് വമ്പിച്ച പുരോഗതിയുണ്ടായി. ഉത്പാദനരംഗത്തും വിതരണ രംഗത്തും കുതിച്ചുചാട്ടമുണ്ടായി. കേന്ദ്രവിഹിതം ഗണ്യമായി കുറഞ്ഞിട്ടും പവര്‍കട്ടും ലോഡ്‌ഷെഡ്ഡിങ്ങും ഏര്‍പ്പെടുത്തിയില്ല. വൈദ്യുതി ചാര്‍ജ് കൂട്ടിയില്ല. അഞ്ചു വര്‍ഷത്തിനകം 23 ലക്ഷത്തോളം പുതിയ കണക്ഷന്‍ നല്‍കി. കേരളത്തെ സമ്പൂര്‍ണ വൈദ്യുതീകൃത സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി അഞ്ച് ജില്ലകളെയും എണ്‍പതില്‍പ്പരം അസംബ്ലി മണ്ഡലങ്ങളെയും സമ്പൂര്‍ണ വൈദ്യുതീകൃത മേഖലയാക്കി മാറ്റി. എന്നാല്‍ ഇന്നെന്താണവസ്ഥ?

അഞ്ചു വര്‍ഷത്തിനുശേഷം സംസ്ഥാനത്ത് വീണ്ടും പവര്‍കട്ടും ലോഡ്‌ഷെഡ്ഡിങ്ങും ഏര്‍പ്പെടുത്തി എന്നതാണ് യു.ഡി.എഫ്. സര്‍ക്കാറിന്റെ മറ്റൊരു നേട്ടം. ഒരു കൊല്ലത്തിനിടയില്‍ രണ്ടു തവണ സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തിയതിനു പുറമേ 300 യൂണിറ്റിലധികം ഉപയോഗിക്കുന്ന ഓരോ യൂണിറ്റിനും പത്ത് രൂപയായി ചാര്‍ജ് കൂട്ടി. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിനുശേഷം വൈദ്യുതി ചാര്‍ജ് വന്‍തോതില്‍ വീണ്ടും വര്‍ധിപ്പിക്കാന്‍ പോകുന്നു.

അഞ്ചാം മന്ത്രിസ്ഥാനം വിവാദമാക്കിയതും അത് വര്‍ഗീയ വിദ്വേഷം വളര്‍ത്താന്‍ കാരണക്കാരായതും കോണ്‍ഗ്രസ്സാണ്. അഞ്ചാം മന്ത്രിസ്ഥാനം നല്‍കാമെന്ന് രഹസ്യമായി സമ്മതിക്കുകയും പരസ്യമായി വിസമ്മതിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്തത്. മുസ്‌ലിംലീഗാകട്ടെ ഈ പ്രശ്‌നം തികച്ചും വര്‍ഗീയമായി കൈകാര്യം ചെയ്യുകയും കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിനെതിരെ അക്രമാസക്തമായ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. ഒടുവില്‍ അഞ്ചാം മന്ത്രിസ്ഥാനം നല്‍കാന്‍ നിര്‍ബന്ധിതമാകുകയും അതിന്റെ കുറ്റബോധത്തില്‍ സ്വന്തംവകുപ്പുകള്‍ ഉപേക്ഷിക്കുകയും ജാതിയടിസ്ഥാനത്തില്‍ വകുപ്പ് പുനഃസംഘടന നടത്തുകയും ചെയ്തു. മന്ത്രിസഭാ രൂപവത്കരണവും വകുപ്പുവിഭജനവും സാമുദായികവര്‍ഗീയാടിസ്ഥാനത്തിലാക്കുന്ന ഒരു വഴക്കം സൃഷ്ടിച്ചുവെന്നതാണ് പ്രശ്‌നം. സാമുദായികവര്‍ഗീയ ശക്തികള്‍ക്ക് കീഴ്‌പ്പെട്ട് ഭരണം നടത്തുന്ന ഒരു ഗവണ്‍മെന്റാണ് യു.ഡി.എഫിന്റേത്. ഇത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തെ ഒറ്റുകൊടുക്കുന്ന സമീപനമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഏറ്റവുമൊടുവില്‍ ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് വന്നിരിക്കുന്നു. കേരള താത്പര്യത്തിന് പൂര്‍ണമായും എതിരായ റിപ്പോര്‍ട്ടുണ്ടായതിന് പിന്നില്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ അലംഭാവമുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ വെള്ളം ഇടുക്കി അണക്കെട്ട് താങ്ങിക്കൊള്ളും, അഞ്ഞൂറില്‍ താഴെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട പ്രശ്‌നമേയുള്ളൂ, അതിന് ഏഴ് സ്‌കൂളുകള്‍ കണ്ടുവെച്ചിട്ടുണ്ടെന്നും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് ഈ സര്‍ക്കാറാണ്. അതാണ് തമിഴ്‌നാട് സര്‍ക്കാറും അവിടത്തെ പ്രതിപക്ഷവും തുറുപ്പുചീട്ടായി ഉപയോഗപ്പെടുത്തുന്നത്. തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന തത്ത്വത്തിലൂന്നി മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍, പുതിയ അണക്കെട്ട് എന്ന 1979ല്‍ തമിഴ്‌നാട് കൂടി അംഗീകരിച്ച പരിഹാരമാര്‍ഗം യാഥാര്‍ഥ്യമാക്കുന്നതില്‍, കേന്ദ്രത്തെ ഇടപെടുവിക്കാന്‍ പോലും യു.ഡി.എഫ്. സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. അഥവാ കേന്ദ്ര കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ താത്പര്യത്തിന് വഴങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.

യു.ഡി.എഫ്. അടിച്ചേല്‍പ്പിച്ച ഒരു ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം നടക്കുന്നത്. നിലവിലുള്ള ഒരു എം.എല്‍.എ.യെ കാലുമാറ്റിച്ച് വീണ്ടും തിരഞ്ഞെടുപ്പിന് നിര്‍ത്തിയ നെറികേടും ജീര്‍ണരാഷ്ട്രീയവുമാണ് നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫ്. കൈയാളുന്നത്. യു.ഡി.എഫില്‍ ചേരുന്നത് ആത്മഹത്യാപരമാണെന്ന് പ്രസ്താവനയിറക്കിയ കാലുമാറ്റക്കാരനെ അടുത്തദിവസം തന്നെ കോണ്‍ഗ്രസ്സില്‍ ചേര്‍ത്ത് സ്ഥാനാര്‍ഥിയായി പേറിനടക്കുന്ന അപഹാസ്യമായ അവസ്ഥയിലാണ് യു.ഡി.എഫ്. ഒരു വര്‍ഷക്കാലത്തെ യു.ഡി.എഫ്. ദുര്‍ഭരണത്തിനും അവരുടെ ജീര്‍ണ രാഷ്ട്രീയത്തിനുമെതിരായ വിധിയെഴുത്താവും നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ്.

വികസന വര്‍ഷം കാരുണ്യവര്‍ഷം
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

കേരളമിന്ന് ആഗോളതലത്തിലും  ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.  ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന കേരളത്തിന്റെ ഭരണനടപടികള്‍ യുഎന്‍ഡിപിയും ന്യൂയോര്‍ക്ക് ടൈംസുമൊക്കെ ചര്‍ച്ച ചെയ്യുന്നു. ആഗോളതലത്തിലുള്ള ജനാധിപത്യഭരണ പരിഷ്‌കാരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രത്തലവ•ാരുടെ സമ്മേളനം കേരളത്തില്‍ നടത്താന്‍ യുഎന്‍ഡിപി ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു.  കേരളത്തിനു ലഭിച്ച വലിയ അംഗീകാരമാണിത്.

ഒരു വശത്ത് ജനാധിപത്യത്തെ  ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ മറുവശത്ത് സിപിഎം ഫാസിസത്തിന്റെ കെട്ടഴിച്ചുവിടുകയാണ്. റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ അരുംകൊല സൃഷ്ടിച്ച ഞടുക്കത്തില്‍ നിന്ന് നമ്മള്‍ മോചിതരായിട്ടില്ല. കേരളം കണ്ട ഏറ്റവും ഭീകരമായ ഈ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ കേട്ട് കേരളം തരിച്ചുനില്ക്കുകയാണ്.  തലശേരി സ്വദേശി ഫസല്‍, കാസര്‍ഗോഡ് പെരള സ്വദേശി ജബ്ബാര്‍, കണ്ണൂര്‍ സ്വദേശി ഷുക്കൂര്‍  എന്നിവരുടെ കേസുകള്‍ അന്വേഷിച്ചപ്പോള്‍ പുറത്തുവന്നതും ക്രൂരതയുടെ ബീഭത്സരൂപമാണ്.  ഇതുവരെ രഹസ്യമായി ചെയ്തിരുന്ന പാര്‍ട്ടിക്കോടതി വിധി, ക്വട്ടേഷന്‍ കുരുതി തുടങ്ങിയവ ആദ്യമായി മറനീക്കി ജനങ്ങളുടെ മുമ്പില്‍ നില്ക്കുന്നു. പോലീസ് നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്  സത്യം പുറത്തു വരുന്നത്.

അടിസ്ഥാനവികസനത്തിലൂടെ കൂടുതല്‍ നിക്ഷേപങ്ങളും തൊഴിലും വളര്‍ച്ചയും  ഉണ്ടാകും.  ഇതിന്റെ പ്രയോജനം താഴെത്തട്ടിലുള്ള ജനവിഭാഗങ്ങള്‍ക്ക്  ലഭിക്കുന്നതുവരെ അവരെ കരുതലോടെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഒന്നാമത്തെ  ചുമതലയാണ്.

കേരളം വലിയൊരു കുതിച്ചുചാട്ടത്തിനു തയാറെടുക്കമ്പോള്‍ ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്തിനു ഭൂഷണമല്ല. ഉചിതമായ രാഷ്ട്രീയകാലാവസ്ഥ ഏതൊരു ദേശത്തിന്റെയും മുന്നേറ്റത്തിന് അനിവാര്യമാണ്. സെപ്റ്റംബറില്‍ കൊച്ചിയില്‍ നടക്കാന്‍ പോകുന്ന ആഗോള നിക്ഷേപ സംഗമവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലും മുംബൈയിലും നടത്തിയ കൂടിക്കാഴ്ചകള്‍  വലിയ പ്രതീക്ഷ ജനിപ്പിക്കുന്നു. കേരളത്തിന്റെ മാറിവരുന്ന മുഖം നിക്ഷേപകര്‍ തിരിച്ചറിയുന്നു. രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനിന് അവസരമൊരുക്കുന്ന ഹൈസ്പീഡ് റെയില്‍ കോറിഡോര്‍, കൊച്ചി മെട്രോ റെയില്‍, തിരുവനന്തപുരം, കോഴിക്കോട് മോണോറെയില്‍, സ്മാര്‍ട്ട് സിറ്റി, കൊച്ചി, വിഴിഞ്ഞം  രാജ്യാന്തര കണ്ടെയ്‌നര്‍ ഷിപ്പ്‌മെന്റ്  ടെര്‍മിനലുകള്‍, കണ്ണൂര്‍ ഉള്‍പ്പെടെ നാല് വിമാനത്താവളങ്ങള്‍, കൊച്ചി- കോയമ്പത്തൂര്‍ വ്യവസായിക ഇടനാഴി, ദേശീയജലപാത തുടങ്ങിയവ അടിസ്ഥാനവികസനത്തില്‍ കേരളത്തെ ദശകങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും.

ഈ പദ്ധതികളെല്ലാം അനിശ്ചിതത്വത്തിലാണെന്ന പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് സ്മാര്‍ട്ട് സിറ്റിയുടെ ഒറ്റ ഉദാഹരണത്തിലൂടെ വ്യക്തമാകും. ഇടതുസര്‍ക്കാര്‍ അഞ്ചുവര്‍ഷം വെറുതെ കളഞ്ഞശേഷമാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി ഈ സര്‍ക്കാരിനു കൈമാറിയത്. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ നടപടിക്രമങ്ങളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. നാലുമാസംകൊണ്ട് പൂര്‍ത്തിയാക്കിയ സ്മാര്‍ട്ട് സിറ്റി പവലിയന്റെ ഉദ്ഘാടനവും പ്രധാന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ജൂണ്‍ ഒന്‍പതിനു നടക്കും. 18 മാസംകൊണ്ട് സ്മാര്‍ട്ട് സിറ്റിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനം പൂര്‍ണമായി ആരംഭിക്കും.

ഒരു വര്‍ഷംമുമ്പ് അധികാരമേറ്റപ്പോള്‍, നേരിയ ഭൂരിപക്ഷം മാത്രമുള്ള ഈ  സര്‍ക്കാരിന് എന്തുചെയ്യാന്‍ സാധിക്കുമെന്നു പലര്‍ക്കും  ആശങ്കയുണ്ടായിരുന്നു. ഇപ്പോള്‍ സര്‍ക്കാരിന്റെ സുസ്ഥിരതയെക്കുറിച്ച്  ആര്‍ക്കും സംശയമില്ല.

അടിസ്ഥാനവികസനത്തിലൂടെ കൂടുതല്‍ നിക്ഷേപങ്ങളും തൊഴിലും വളര്‍ച്ചയും ഉണ്ടാകും.  ഇതിന്റെ പ്രയോജനം താഴെത്തട്ടിലുള്ള ജനവിഭാഗങ്ങള്‍ക്ക് ലഭിക്കുന്നതുവരെ അവരെ കരുതലോടെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഒന്നാമത്തെ ചുമതലയാണ്. മാരക രോഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപവരെ ധനസഹായം ലഭിക്കുന്ന കാരുണ്യ ബെനവലന്റ്  ഫണ്ട്, ബധിര- മൂകരായ കുഞ്ഞുങ്ങളുടെ കേഴ്‌വിശക്തി വീണ്ടെടുക്കാനുള്ള സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍, അംഗവൈകല്യം ബാധിച്ചവര്‍ക്ക് ത്രീവീലര്‍ സഹായം തുടങ്ങിയവയ്ക്കു തുടക്കമിട്ടു. പിന്നാക്ക വികസന കോര്‍പറേഷനും മുന്നാക്ക സമുദായ വികസന കോര്‍പറേഷനും ആരംഭിച്ചു. കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, ആദിവാസികള്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ക്കു പ്രത്യേക കരുതല്‍ നല്കി.

ഒരു രൂപ നിരക്കില്‍ 25 കിലോ അരി നല്കുന്ന പദ്ധതി തുടരുന്നു. മാലിന്യപ്രശ്‌നത്തിനു യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കണ്ടിരിക്കും. മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്നവര്‍ക്കെതിരേ കേരളം സ്വീകരിച്ച നിലപാടിന് വ്യാപകമായ അംഗീകാരം ലഭിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന നിലപാടും അംഗീകരിക്കപ്പെട്ടു. തുടര്‍ന്നും പുതിയ ഡാമിനുവേണ്ടി കേരളം ശക്തമായ നടപടികള്‍ സ്വീകരിക്കും.

ഉപതെരഞ്ഞെടുപ്പുകള്‍ എപ്പോഴും സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും  വിലയിരുത്തലാണ്.  പിറവത്ത്  ഉണ്ടായ  വിലയിരുത്തല്‍  നെയ്യാറ്റിന്‍കരയിലും   ആവര്‍ത്തിക്കും. പിറവത്ത് യുഡിഎഫ് നേരിട്ടത് ഒറ്റക്കെട്ടായി നിന്ന  പ്രതിപക്ഷത്തെയായിരുന്നു. എന്നാല്‍  നെയ്യാറ്റിന്‍കരയില്‍ ക്വട്ടേഷന്‍കാരും  അവര്‍ക്കെതിരേ എല്ലാവരും എന്നതാണ് ചിത്രം.

അഞ്ചുവര്‍ഷത്തിനുശേഷം സ്വാശ്രയമേഖലയില്‍ ആശയക്കുഴപ്പമില്ലാതെ സമയത്തുതന്നെ തീരുമാനങ്ങള്‍ ഉണ്ടായി. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നു ചെയ്യാവുന്നത് സമയത്തുതന്നെ ചെയ്തതില്‍ അഭിമാനമുണ്ട്. ഉന്നതവിദ്യാഭ്യാസരംഗത്തെ പോരായ്മകള്‍ നികത്താന്‍ ശക്തമായ ഇടപെടലുകള്‍ ഈവര്‍ഷം തന്നെ ഉണ്ടാകും. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ആക്കിയതുമൂലം തൊഴില്‍രഹിതര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പിഎസ്‌സി ലിസ്റ്റുകള്‍ നീട്ടി. പിഎസ്‌സി ഏപ്രില്‍ 30 വരെ 32,987 പേരെ അഡൈ്വസ് ചെയ്തു. കെ.എസ്.ആര്‍.ടി.സി സ്ഥിരപ്പെടുത്തിയവരെയും (3,386), അധ്യാപക പാക്കേജില്‍ നിയമിച്ചവരെയും (10,556) ചേര്‍ത്താല്‍ 46,929 പേര്‍ക്ക് നിയമനം. അഞ്ചു വര്‍ഷത്തിനുശേഷം കഴിഞ്ഞ ഒരു വര്‍ഷം വികലാംഗ വിഭാഗത്തില്‍ അഡൈ്വസ് ചെയ്തവര്‍ 1,039 പേരാണ്.

ഒരു വര്‍ഷംമുമ്പ് അധികാരമേറ്റപ്പോള്‍, നേരിയ ഭൂരിപക്ഷം മാത്രമുള്ള ഈ സര്‍ക്കാരിന് എന്തുചെയ്യാന്‍ സാധിക്കുമെന്നു പലര്‍ക്കും ആശങ്കയുണ്ടായിരുന്നു. ഇപ്പോള്‍ സര്‍ക്കാരിന്റെ സുസ്ഥിരതയെക്കുറിച്ച് ആര്‍ക്കും സംശയമില്ല. വികസനത്തിന് അടിത്തറയിടുകയും  കാരുണ്യംവര്‍ഷിക്കുകയും ചെയ്ത  വര്‍ഷമാണ്   പിന്നിട്ടത്. നൂറുദിന പരിപാടിയുടെ വിജയം സര്‍ക്കാരിന്റെ പ്രവര്‍ത്തനക്ഷമത വെളിപ്പെടുത്തി. ചില ജില്ലകളില്‍ 19 മണിക്കൂര്‍ വരെ നീണ്ട ജനസമ്പര്‍ക്ക പരിപാടി ചരിത്രവിജയമായി. മൂന്നു ലക്ഷത്തോളം ആളുകളുടെ പരാതികളാണ് 14 ദിവസംകൊണ്ടു പരിഹരിച്ചത്. ഒരു വര്‍ഷ പരിപാടി വിജയകരമായ പരിസമാപ്തിയിലേക്കു നീങ്ങുന്നു.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്  നടക്കുന്നതിനിടയിലാണ് യുഡിഎഫ് സര്‍ക്കാര്‍ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കുന്നത്. നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ മാത്രമാണ് തെരഞ്ഞെടുപ്പു ചട്ടം ബാധകമെങ്കിലും ആക്ഷേപങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ തെരഞ്ഞെടുപ്പിനുശേഷം നടത്താന്‍ മാറ്റിവച്ചു.  സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയംമൂലം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട തെരഞ്ഞെടുപ്പാണ് നെയ്യാറ്റിന്‍കരയില്‍ നടക്കുന്നത്. രാജിവച്ചപ്പോള്‍ ശെല്‍വരാജ് സിപിഎമ്മിനെതിരേ ഉന്നയിച്ച വിഷയങ്ങള്‍  നൂറു ശതമാനം ശരിയാണെന്നു തെളിഞ്ഞു. ഒഞ്ചിയവും നെയ്യാറ്റിന്‍കരയും ഒരേനാണയത്തിന്റെ ഇരുവശങ്ങളാണ്.

ഉപതെരഞ്ഞെടുപ്പുകള്‍ എപ്പോഴും സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാണ്.  പിറവത്ത്  ഉണ്ടായ  വിലയിരുത്തല്‍  നെയ്യാറ്റിന്‍കരയിലും  ആവര്‍ത്തിക്കും. പിറവത്ത് യുഡിഎഫ് നേരിട്ടത് ഒറ്റക്കെട്ടായി നിന്ന പ്രതിപക്ഷത്തെയായിരുന്നു. എന്നാല്‍  നെയ്യാറ്റിന്‍കരയില്‍ ക്വട്ടേഷന്‍കാരും അവര്‍ക്കെതിരേ എല്ലാവരും എന്നതാണ് ചിത്രം. കൊലക്കത്തി രാഷ്ട്രീയത്തിനെതിരേ കേരളം ഇതുപോലെ ഒന്നിച്ചിട്ടില്ല. ചന്ദ്രശേഖരന്‍ കേരളത്തിന്റെ നീറുന്ന ഓര്‍മയാണ്.  ഷുക്കൂര്‍, ഫസല്‍, ജബ്ബാര്‍ തുടങ്ങിയ നിരവധി പേരും  നമ്മുടെ വേദനയാണ്. ഇനിയാര്‍ക്കും ഇതു സംഭവിക്കരുത്. ഇനിയൊരായുധം ഉയരരുത്.  മറ്റൊരു നിലവിളി കേള്‍ക്കരുത്. അതിന് എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണം ആവശ്യമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് വയലാര്‍ രാമവര്‍മ എഴുതി- ”സ്‌നേഹിക്കയില്ല ഞാന്‍, നോവുമാത്മാവിനെ സ്‌നേഹിച്ചിടത്തൊരു തത്വശാസ്ത്രത്തെയും.”

നിറഞ്ഞ സംതൃപ്തിയോടെയാണ് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സര്‍ക്കാര്‍ ജനങ്ങളുടെ  മുമ്പില്‍ നില്ക്കുന്നത്. ഏറെ ചെയ്തു, അതിലേറെ തുടക്കമിട്ടു. 2030 ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ സജീവമാക്കി. കേരളത്തിന്റെ മെന്റര്‍ സാം  പെട്രോഡ തയാറാക്കിയ പത്തിന പരിപാടി, കേന്ദ്ര കാബിനറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ചന്ദ്രശേഖര്‍ വൈസ് ചെയര്‍മാനായ സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് തയാറാക്കിയ കേരളത്തിന്റെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി, മെട്രോമാന്‍ ഇ. ശ്രീധരന്‍ നേതൃത്വം നല്കുന്ന റെയില്‍ പദ്ധതി തുടങ്ങിയവ അടിസ്ഥാനവികസന രംഗത്ത് കേരളത്തെ ബഹുകാതം മുന്നിലെത്തിക്കും. നിലവിലുള്ള നാല് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതി സാധരണക്കാര്‍ക്കും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കും. കേവലം അഞ്ചുവര്‍ഷമല്ല, പ്രത്യുത 2030ന് അപ്പുറത്തുള്ള കേരളത്തെ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

ഭരണപരമായ കാര്യങ്ങളില്‍  വീഴ്ച വരുത്താതെ എല്ലാവരും ജാഗരൂകരായി പ്രവര്‍ത്തിച്ചു. പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി നിന്നു. തങ്ങളുടെ പ്രശ്‌നങ്ങളേക്കാള്‍ നാടിന്റെയും ജനങ്ങളുടെയും  പ്രശ്‌നങ്ങള്‍ക്ക് എല്ലാവരും പ്രാമുഖ്യം നല്കി. സര്‍ക്കാര്‍ ജീവനക്കാരെ വിശ്വാസത്തിലെടുത്തപ്പോള്‍ അവരും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പംനിന്നു. രാഷ്ട്രീയമായ വിയോജിപ്പ് ഉള്ളപ്പോഴും സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കെതിരേ സമരം നടത്തിയപ്പോഴും പ്രതിപക്ഷം വികസനവും കരുതലുമെന്ന സമീപനത്തോടു സഹകരിച്ചു.

തെറ്റുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തിരുത്തി. പരിഭവങ്ങളും പരാതികളും അര്‍ഹിക്കുന്നവിധത്തില്‍ പരിഗണിച്ചു. എല്ലാവര്‍ക്കും തുല്യനീതി ലഭ്യമാക്കാന്‍ ശ്രമിച്ചു. അതില്‍ പൂര്‍ണമായി വിജയിച്ചു എന്നവകാശപ്പെടുന്നില്ല. പക്ഷേ, സഹിഷ്ണുതയോടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ആത്മാര്‍ത്ഥമായി  ശ്രമിച്ചു.

കഴിഞ്ഞ അഞ്ചുവര്‍ഷവും ഈ ഒരു വര്‍ഷവും തമ്മിലുള്ള അന്തരം ജനങ്ങള്‍ക്ക് അനുഭവപ്പെട്ടു എന്നാണു ഞങ്ങളുടെ വിശ്വാസം. വികസനവും കരുതലും എന്ന മുദ്രാവാക്യം നെഞ്ചോടു ചേര്‍ത്തുവച്ച് എല്ലാവരും കഠിനമായി അധ്വാനിച്ചു. പാതിരാവില്‍ പോലും സെക്രട്ടേറിയറ്റിലെ ലൈറ്റുകള്‍ അണഞ്ഞില്ല.  സുതാര്യത മുഖമുദ്രയാക്കി ജനങ്ങളോട് ചേര്‍ന്നു നില്ക്കുന്ന സര്‍ക്കാരാണിത്. അധികാരത്തിന്റെ എല്ലാ വാതിലുകളും തുറന്നിട്ടപ്പോള്‍ സമാനതകളില്ലാത്ത വിധത്തില്‍ ജനം സര്‍ക്കാരിനു പിന്തുണ നല്കി. ഈ ഊര്‍ജം ഏറ്റെടുത്ത് സര്‍ക്കാര്‍ കൂടുതല്‍ കരുത്തോടെയും ജാഗ്രതയോടെയും മുന്നോട്ടുപോകും.

വാങ്കഡെ സ്റ്റേഡിയത്തില്‍ ഷാറൂഖിന് വിലക്കു വന്നേക്കും
നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ ഉടമകളിലൊരാളായ ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താന്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍(എംസിഎ) ഒരുങ്ങുന്നു. കഴിഞ്ഞദിവസം വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെ ഷാരൂഖ് ഖാന്‍ സുരക്ഷ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്ന് കാണിച്ചാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നതെന്നു റിപ്പോര്‍ട്ടുകള്‍.

ഷാരൂഖിനെതിരെ ക്രിക്കറ്റ് അസോസിയേഷന്‍ ബി.സി.സി.ഐയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തിനിടെ ഷാരൂഖും അംഗരക്ഷകരും മൈതാനത്തിലേക്ക് കടക്കാന്‍ ശ്രമിക്കുകയും തടയാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥന്‍മാരെ കയ്യേറ്റം ചെയ്യാനും അസോസിയേഷന്‍ പ്രസിഡന്റായ വിലാസ്‌റാവു ദേശ്മുഖ് ഉള്‍പ്പെടെയുള്ളവരോട് മോശമായി പെരുമാറിയതുമാണ് പരാതിക്ക് കാരണം ഷാറൂഖ് ഖാന്റെ പെരുമാറ്റത്തിനെതിരെ എംസിഎ പൊലീസില്‍ പരാതി നല്‍കി. താരം മദ്യപിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.

സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ ധിക്കാരപരമായി സംസാരിച്ചതാണ് താരത്തെ പ്രകോപിപ്പിച്ചതെന്നു കൊല്‍ക്കത്ത ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ടി പി ചന്ദ്രശേഖരന്‍ വധം പത്താം ദിവസം
വിജയ് മരങ്ങാടന്‍

റവല്യൂഷനറി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരന്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു എന്ന വസ്തുത ഒരു രാഷ്ട്രീയപാര്‍ട്ടിയും നാളിതുവരെ നിഷേധിച്ചിട്ടില്ല. ”നിങ്ങളുടെ അന്ത്യം നേരിട്ട് കാണേണ്ടിവന്ന എനിക്ക് ഇതില്‍ കുറിച്ചിടാന്‍ വാക്കുകളില്ല… എങ്കിലും പിന്നില്‍നിന്നേ നിങ്ങളെ കൊല്ലാന്‍ കഴിയൂ… നേരിട്ട് കഴിയില്ല…”ഇതു ടി.പി.യുടെ കൊലയ്ക്ക് സാക്ഷിയായ രാമചന്ദ്രന്റെ വാക്കുകളാണ്. സഖാവിനെ തീര്‍ത്തു കളഞ്ഞ നപുംസകങ്ങളോട് ഞങ്ങള്‍ കണക്കുതീര്‍ക്കും. വാള്‍മുനകൊണ്ടല്ല ടി.പി. പകര്‍ന്നു നല്‍കിയ നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുകൊണ്ട്… ടിപി.യുടെ വീട്ടിലേക്കുള്ള വഴിയില്‍ സ്ഥാപിച്ച ഫ്‌ളക്‌സ്‌ബോര്‍ഡിലെ വാക്കുകളാണിത്.

ഒഞ്ചിയം തൈവച്ചപറമ്പില്‍ പരേതനായ അപ്പുണ്ണി മാസ്റ്ററുടെയും പത്‌മിനി ടീച്ചറുടെയും മകനാണ്‌ ചന്ദ്രശേഖരന്‍. സി പി എം ഔദ്യോഗിക നേതൃത്വത്തിന്‍റെ പ്രവര്‍ത്തന ശൈലികള്ളള്‍ക്കെതിരെ കര്‍ശക്തമായ നിലപാടുകള്‍ സ്വീകരിച്ച ചന്ദ്രശേഖരന്‍ പാര്‍ട്ടി വിട്ട് റവല്യൂഷണാറി മാര്‍ക്ക്സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചപ്പോഴും അടിയുറച്ച കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായി തന്നെ നിലകൊണ്ടു. വിമത കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ മിക്കവരും അധികാരവുമായി സമരസപ്പെട്ട് യു ഡി എഫുമായി അടുത്തപ്പോഴും ഒറ്റയ്ക്കു നിന്ന്‌ മാതൃസംഘടനക്കെതിരെ പോരാടുകയായിരുന്നു ടി പി എന്ന ഓമന പേരില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന ചന്ദ്രശേഖരന്‍. ഈ പോരാട്ട വീര്യം കൊണ്ടു തന്നെ സി പി എം പ്രവര്‍ത്തകര്‍ക്കു പോലും ചന്ദ്രശേഖരനുമായി വൈകാരികമായ ഒരു ബന്ധമുണ്ടായിരുന്നു.

രാഷ്ട്രീയ എതിരാളികളെ ആശയംകൊണ്ട്‌ നേരിടുന്നതിന്‌ പകരം പേശീബലംകൊണ്ട്‌ ഉന്മൂലനം ചെയ്യുന്ന സിപിഎം പൈശാചിക രാഷ്ട്രീയത്തിന്‌ ഏറ്റവും ഒടുവില്‍ കിട്ടിയ ഇരയാണ്‌ ഒഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരന്‍. മെയ് നാലാതിയതിയിലെ ഒഞ്ചിയത്തെ രാത്രിക്കു പൈശാചികതയുടെ മുഖമാണ്. വടകര വള്ളിക്കാടിന്‌ സമീപം മെയ് നാലാതിയതി രാത്രി പത്തരയോടെയാണ്‌ ആക്രമം നടന്നത്. ഓര്‍ക്കാട്ടേരിയില്‍ നിന്നും വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ അക്രമി സംഘം ബോംബ് എറിഞ്ഞ്‌ അദ്ദേഹത്തെ വീഴ്ത്തിയ ശേഷം വെട്ടികൊലപ്പെടുത്തുകയായിരുന്നു. മുഖം പോലും തിരിച്ചറിയാത്ത വിധം മാരകമായി ആക്രമിക്കപ്പെട്ട ചന്ദ്രശേഖരനെ 20 മിനുട്ട് ശേഷമാണ്‌ പൊലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. ഇദ്ദേഹത്തിന്‍റെ ഷര്‍ട്ടിന്‍റെ പോക്കറ്റിലുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നുമാണ്‌ മരിച്ചത് ചന്ദ്രശേഖരനാണെന്ന് തിരിച്ചറിഞ്ഞത്. മാര്‍ക്സിസ്റ്റ്‌ പ്രത്യയശാസ്ത്ര വ്യതിയാനത്തേയും അതുവഴി ജീര്‍ണത വിറ്റ്‌ കീശ വീര്‍പ്പിക്കുന്ന നേതാക്കളെയും എതിര്‍ത്തതിന്റെ പേരിലാണ്‌ ഈ മുന്‍ എസ്‌എഫ്‌ഐ-ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിക്ക്‌ സ്വന്തം ജീവന്‍ കുരുതി കൊടുക്കേണ്ടിവന്നത്‌.

ടി.പി. ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സംഭവം ഉന്നതനിലവാരത്തില്‍  ആസൂത്രണം ചെയ്ത്‌ കിറുകൃത്യമായി നടപ്പാക്കിയ ഒന്നാണ്‌. അക്രമത്തിന്റെ  സ്വഭാവം, മുമ്പ്‌ നടത്തിയ ഭീഷണികള്‍, ഉപയോഗിച്ച ആയുധങ്ങളും അതിന്റെ  പ്രയോഗരീതികളും, സംഭവത്തെത്തുടര്‍ന്നുണ്ടായ സിപിഎം സമീപനം എന്നിവയെല്ലാം

അന്‍പതിലേറേ വെട്ടുകള്‍. അതില്‍ നാല്പതിലേറെ മുഖത്ത്. പ്രതീക്ഷിച്ചതില്‍ നിന്നും ഏറെ വൈകി മൂന്നു മണിയോടെയാണ്‌ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും ചന്ദ്രശേഖരന്‍റെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന്‌ ശേഷം പുറത്തെടുത്തത്. ആരാധകരും സഹപ്രവര്‍ത്തകരുമായി നൂറു കണക്കിനാളുകളാണ്‌ തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ മെഡിക്കല്‍ കോളജിനു മുന്നില്‍ തടിച്ചു കൂടിയത്. വിശ്വസിച്ചിരുന്ന പാര്‍ട്ടിയുടെ ജീര്‍ണ്ണതകള്‍ക്കെതിരെ പോരാടി മൂന്നു വര്‍ഷം മുമ്പ് സി പി എം വിട്ടിറങ്ങിയ ടി പി എന്ന നേതാവിന്‍ ജനമനസുകളില്‍ ഉള്ള സ്ഥാനത്തിന്‍റെ വ്യക്തമായ പ്രതിഫലനമായിരുന്നു യാത്രാമൊഴിയായി തടിച്ചു കൂടിയ ജനകൂട്ടം.

ടി.പി.യുടെ മൃതദേഹം വിട്ടില്‍  കൊണ്ടുവന്നപ്പോള്‍ ടി.പി.യുടെ ഭാര്യ രമ പറഞ്ഞു ”കൊല്ലാനേ പറ്റൂ തോല്പിക്കാനാകില്ല” അതെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ കഴിയാത്തവരെ ‘അരിവാളും ചുറ്റികയും’ കൊണ്ട് വെട്ടിയും തലക്കടിച്ചു വീഴ്ത്തിയും മുന്നേറിയ ഒരു ഭൂതകാലവും അവര്‍ക്കുണ്ട്.

അധ്യാപകനെ കുട്ടികളുടെ കണ്മുന്നില്‍ വെച്ചു വെട്ടിക്കൊന്നതടക്കം മഹത്തായ വിപ്ലവ പാരമ്പര്യവും സ്വന്തമായുണ്ട്. കണ്ണൂരിലെ സി പി എം വിചാരണക്കോടതി അബ്ദുല്‍ ശുകൂര്‍ എന്ന ചെറുപ്പക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു വധശിക്ഷ നടപ്പിലാക്കിയിട്ടു മൂന്ന് മാസം തികഞ്ഞിട്ടില്ല. ഇത്തരം സാഹചര്യത്തെളിവുകളുടെ പാശ്ചാത്തലത്തില്‍ ‘മാപ്പര്‍ഹികാത്ത വര്‍ഗ്ഗവഞ്ചകരെ’ ഉന്മൂലനം ചെയ്യാനുള്ള പാര്‍ട്ടി അജണ്ടയുടെ ഭാഗമാണ് ഈ കൊലപാതകവുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാനാവില്ല. സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ ഒഞ്ചിയത്ത്‌ അവരേക്കാള്‍ ജനപിന്തുണനേടാനും പ്രാദേശിക ഭരണം വിമതപക്ഷത്തിന്‌ ലഭിക്കാനും ഇടയാക്കുക വഴി മാതൃസംഘടനയുടെ വേരറുത്തതിന്റെ പേരിലാണ്‌ ചന്ദ്രശേഖരന്‌ മാര്‍ക്സിസ്റ്റ്‌ നേതൃത്വം വധശിക്ഷ വിധിച്ച്‌ നടപ്പാക്കിയത്‌. വടകരയിലെ വള്ളിക്കാട്ട്‌ ചന്ദ്രശേഖരന്‍ വീഴ്ത്തിയ ചോര ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്റെ വരികളെയാണ്‌ വികലമാക്കിയിട്ടുള്ളത്‌.

സിപിഎം വിട്ടു പുതിയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും യഥാര്‍ഥ കമ്യൂണിസ്റ്റ് മൂല്യവും തത്വശാസ്ത്രവും പിന്‍തുടര്‍ന്നു എന്നതായിരുന്നു റവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കു മേല്‍ പാര്‍ട്ടി ചാര്‍ത്തിയ കുറ്റം. റവലൂഷനറി മാര്‍ക്സിറ്റ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടതു മുതല്‍ അതിന്റെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരേ നടന്ന അക്രമങ്ങള്‍ക്കു കയ്യുംകണക്കുമില്ല. ഇടതുഭരണ കാലത്തു നടന്ന ആക്രമണക്കേസുകളിലൊന്നും തുമ്പുണ്ടാക്കാന്‍ പൊലീസ് ശ്രമിച്ചുമില്ല. പ്രതികള്‍ പിടിക്കപ്പെട്ട ചുരുക്കംചില കേസുകളിലാകട്ടെ, യഥാര്‍ഥ കുറ്റവാളികളല്ല നിയമത്തിനു മുന്നില്‍ വന്നത്. സിപിഎമ്മിന്റെ കണ്ണിലെ കരടായി മാറുന്ന ഒരാള്‍ക്ക്‌ ഇവിടെ ജീവിക്കാനവകാശമില്ലെന്ന ആപല്‍ക്കരമായ നിലപാടാണ്‌ അവര്‍ സ്വീകരിച്ചുവരുന്നത്‌. സെല്‍ഭരണം, സമാന്തര കോടതി, പാര്‍ട്ടി ഗ്രാമം, അക്രമത്തിന്റെ തേര്‍വാഴ്ച തുടങ്ങി കേരളത്തില്‍ സിപിഎം കയ്യാളുന്ന ബീഭത്സ രാഷ്ട്രീയം അനുവദിക്കില്ലെന്ന്‌ ജനങ്ങള്‍ തുറന്നുപറയേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്‌.

ടി.പി.ചന്ദ്രശേഖരന്‌ ആദരാഞ്ജലിയര്‍പ്പിക്കാന്‍ വി.എസ്‌ പോയതു തന്നെ സിപിഎം  നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ടാണ്‌. അവിടെയെത്തി പാര്‍ട്ടി സെക്രട്ടറി  കുലംകുത്തിയെന്ന്‌ മുദ്രകുത്തിയ ചന്ദ്രശേഖരന്‍ ധീരനായ കമ്യൂണിസ്റ്റാണെന്നും  വി.എസ്‌ പരസ്യമായി പ്രഖ്യാപിച്ചു.

ടി.പി. ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സംഭവം ഉന്നതനിലവാരത്തില്‍ ആസൂത്രണം ചെയ്ത്‌ കിറുകൃത്യമായി നടപ്പാക്കിയ ഒന്നാണ്‌. അക്രമത്തിന്റെ സ്വഭാവം, മുമ്പ്‌ നടത്തിയ ഭീഷണികള്‍, ഉപയോഗിച്ച ആയുധങ്ങളും അതിന്റെ പ്രയോഗരീതികളും, സംഭവത്തെത്തുടര്‍ന്നുണ്ടായ സിപിഎം സമീപനം എന്നിവയെല്ലാം തലശ്ശേരി, നാദാപുരം മേഖലകളില്‍ ആ പാര്‍ട്ടി നടത്തിവന്നിട്ടുള്ള ആസൂത്രിത കൊലകളുടെ ഗണത്തില്‍ ഇതും പെടുമെന്ന്‌ സംശയമെന്യേ തെളിയിക്കുന്നു.പതുവ് പോലെ കേസ്‌ അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ വിപുലീകരിച്ചു. കണ്ണൂര്‍ എസ്‌.പിയായിരുന്ന അനൂപ്‌ കുരുവിള ജോണിനെയും മൂന്ന്‌ ഡിവൈ. എസ്‌.പിമാരെയും ഒരു സി.ഐയെയും ഉള്‍പ്പെടുത്തിയാണ്‌ അന്വേഷണ സംഘം വിപുലീകരിച്ചിരിക്കുന്നത്‌. അനൂപ്‌ കുരുവിള ജോണിനാണ്‌ അന്വേഷണ ചുമതല. എ.ഡി.ജി.പി വിന്‍സണ്‍ എം.പോള്‍ അന്വേഷണത്തിന്‌ മേല്‍നോട്ടം വഹിക്കും. നേരത്തേ അന്വേഷണ ചുമതല കോഴിക്കോട് റൂറല്‍ എസ്.പി ടി.കെ രാജ്‌മോഹനനായിരുന്നു. ഡി.ഐ.ജി എസ്. ശ്രീജിത്തിനെ സംഘത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

തുടര്‍ന്ന് റവല്യൂഷണറി മാര്‍ക്സിസ്റ്റ്‌ നേതാവ്‌ ടി.പി.ചന്ദ്രശേഖരനെ കൊലചെയ്ത സംഭവത്തില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദനും രണ്ട്‌ തട്ടിലായി. ചന്ദ്രശേഖരന്‍ വധവുമായി സിപിഎമ്മിന്‌ യാതൊരു പങ്കുമില്ലെന്ന്‌ പാര്‍ട്ടി സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ ആണയിട്ടു പറയുമ്പോള്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ അതത്ര ഉറപ്പിച്ചു പറയുന്നില്ല. നേരത്തെ അദ്ദേഹം കൊലപാതകത്തില്‍ പാര്‍ട്ടിക്ക്‌ പങ്കില്ലെന്ന്‌ പറഞ്ഞത്‌ അന്ന് വാര്‍ത്താ സമ്മേളനത്തില്‍ തിരുത്തി. മുല്ലപ്പെരിയാര്‍ വിഷയത്തെക്കുറിച്ചു സംസാരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വാര്‍ത്താലേഖകരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ്‌ പാര്‍ട്ടിക്ക്‌ ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന്‌ വ്യക്തമായി പറയാന്‍ വി.എസ്‌ തയ്യാറാകാതിരുന്നത്‌. താന്‍ നേരത്തെ പറഞ്ഞ അഭിപ്രായം സ്വന്തം നിലയ്ക്ക്‌ പറഞ്ഞതല്ലെന്ന്‌ ധ്വനിപ്പിക്കുന്ന തരത്തിലായിരുന്നു വി.എസ്സിന്റെ വാക്കുകള്‍. പാര്‍ട്ടി ജില്ലാസെക്രട്ടറി ടി.പി.രാമകൃഷ്ണന്റെ അഭിപ്രായം ഉദ്ധരിക്കുക മാത്രമാണ്‌ താന്‍ ചെയ്തതെന്നായിരുന്നു അച്യുതാനന്ദന്റെ ഇന്നലത്തെ നിലപാട്‌. ഇക്കാര്യത്തില്‍ തനിക്ക്‌ പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും ജില്ലാ സെക്രട്ടറിയുടെ വാക്കുകളെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും പറയാതെ പറഞ്ഞുകൊണ്ടാണ്‌  പിന്നിട് വി.എസ്‌ പ്രതികരിച്ചത്‌. തന്റെ അഭിപ്രായം വന്ന പത്രവാര്‍ത്തകള്‍ പരിശോധിച്ചാന്‍ ഇതു മനസ്സിലാക്കാന്‍ കഴിയുമെന്നും. പ്രതികളെ കണ്ടു പിടിക്കേണ്ടത്‌ പോലീസിന്റെ ജോലിയാണ്‌. കാര്യങ്ങള്‍ മനസ്സിലാക്കി അന്വേഷണ സംഘം സത്യാവസ്ഥ കണ്ടെത്തണം. പ്രതികളെയും ഗൂഢാലോചനക്കാരെയും പിടിക്കണമെന്നും വി.സ്സ് പറഞ്ഞിരുന്നു. ടി.പി.ചന്ദ്രശേഖരന്‌ ആദരാഞ്ജലിയര്‍പ്പിക്കാന്‍ വി.എസ്‌ പോയതു തന്നെ സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ടാണ്‌. അവിടെയെത്തി പാര്‍ട്ടി സെക്രട്ടറി കുലംകുത്തിയെന്ന്‌ മുദ്രകുത്തിയ ചന്ദ്രശേഖരന്‍ ധീരനായ കമ്യൂണിസ്റ്റാണെന്നും വി.എസ്‌ പരസ്യമായി പ്രഖ്യാപിച്ചു. വി.എസ്സിന്റെ ഇത്തരത്തിലുള്ള ഇടപെടലിനെതുടര്‍ന്നാണ്‌ സിപിഎം സെക്രട്ടറി പിണറായി വിജയന്‌ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട്‌ വാര്‍ത്താ സമ്മേളനം നടത്തേണ്ടി വന്നത്‌. ചന്ദ്രശേഖരന്‍ ധീരനായ കമ്യൂണിസ്റ്റാണെന്ന അഭിപ്രായം വി.എസ്സിന്റെതുമാത്രമാണെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ചന്ദ്രശേഖരന്‍ വധത്തിലും വി.എസ്‌ പാര്‍ട്ടി നിലപാടിനെ ചോദ്യം ചെയ്ത്‌ രംഗത്തു വരുന്നത്‌ വരുംദിനങ്ങളില്‍ വി.എസ്സും സിപിഎം ഔദ്യോഗിക നേതൃത്വവും തമ്മിലുള്ള പോര്‌ മൂര്‍ച്ഛിക്കാന്‍ ഇടവരും. വിഎസ്സിന്റെ നിലപാട്‌ മാറ്റം പാര്‍ട്ടിക്കുള്ളില്‍ പുതിയ വിവാദങ്ങള്‍ക്ക്‌ തുടക്കമാകും.

ഇനി കുറച്ചു പിണറായി വജനം കേള്‍ക്കാം കുലം കുത്തികള്‍ എല്ലാം കാലത്തും കുലം കുത്തികള്‍ തന്നെയാണെന്നും‍. ആ നിലപാടില്‍ മാറ്റമില്ലെന്നും ചന്ദ്രശേഖരന്‍ ധീരനായ കമ്യൂണിസ്റ്റായത് എങ്ങനെയെന്ന് വി.എസിനോട് ചോദിക്കണമെന്നും ചന്ദ്രശേഖരന്റെ വധത്തിന് പിന്നില്‍ പങ്കില്ലെന്ന് പറഞ്ഞത് ജില്ലാ സെക്രട്ടറിയെ ഉദ്ദരിച്ചാണെന്ന വി.എസിന്റെ വാക്കുകളെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്നും ,കൊല്ലപ്പെട്ടയാളിന്റെ ഭൂതകാലം ചികയുകയല്ല ഇപ്പോള്‍ വേണ്ടത്‌. കൊലയ്ക്ക്‌ പിന്നിലെ പ്രതികളെ കണ്ടെത്തുകയാണ്‌ വേണ്ടത്‌. ചന്ദ്രശേഖരന്റെ കൊലയുടെ ഉത്തരവാദിത്വം സി.പി.എമ്മിനു മേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ്‌ നടക്കുന്നതെന്നും.പ്രതികളെ കണ്ടെത്തണമെന്നാണ്‌ സി.പി.എം ആവശ്യപ്പെടുന്നത്‌. പോലീസ്‌ അന്വേഷണത്തെ സി.പി.എം ഭയക്കുന്നില്ല. അന്വേഷണത്തില്‍ യഥാര്‍ത്ഥ സത്യം പുറത്തു വരണം. ചന്ദ്രശേഖരന്റെ വീട്ടില്‍ പോകുന്നതിന്‌ സി.പി.എമ്മിന്‍ മടിയില്ല. എന്നാല്‍ സി.പി.എമ്മുകാര്‍ വരേണ്ടെന്നും വന്നാല്‍ പ്രശ്‌നം ഉണ്ടാകുമെന്നും അവര്‍ പറഞ്ഞിരുന്നു. ഇത്‌ അവഗണിച്ചു പോയി പ്രശ്‌നമുണ്ടായാല്‍ എന്തിന്‌ പോയി എന്ന്‌ പിന്നീട്‌ ചോദ്യമുയരുമെന്നും പിണറായി പറഞ്ഞു നിര്‍ത്തി.

കൊല നടന്ന് പത്താം ദിവസമായ ഇന്ന് കേസില്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പെടെ അഞ്ചുപേരെ പ്രത്യേകാന്വേഷണ സംഘം അറസ്റ്റു ചെയ്തു. മെയ് രണ്ടിനും മൂന്നിനും ചന്ദ്രശേഖരനെ വധിക്കാന്‍ ഇതേ സംഘം ശ്രമിച്ചിരുന്നുവെന്നതിന് തെളിവുകളും ലഭിച്ചു. സി.പി.എം. ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം പടയങ്കണ്ടി രവീന്ദ്രന്‍(47), മാഹി ചൊക്ലി കവിയൂരിലെ മാരന്‍കുന്നുമ്മല്‍ ലംബുപ്രദീപ് എന്ന പ്രദീപ് (34), കോടിയേരി സ്വദേശി ‘ആനന്ദ’ത്തില്‍ കുട്ടു എന്ന രജിത്ത് (23), അഴിയൂര്‍ കോടാലിക്കുന്നിലെ ബീബു എന്ന ബിപിന്‍ (27), അഴിയൂര്‍ രമ്യാ നിവാസില്‍ കുട്ടു എന്ന രമീഷ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്ത്. ഇന്ന് ഇവരെ കോടതിയില്‍ ഹാജരാക്കും. ടി.പിചന്ദ്രശേഖരനെ പ്രതികള്‍ക്ക്‌ കാണിച്ചുകൊടുത്ത്‌ ഉറപ്പാക്കിയത്‌ പറയങ്കണ്ടി രവീന്ദ്രനാണെന്ന്‌ പോലീസ്‌ പറഞ്ഞു. ലംബു പ്രദീപ്‌, രജിത്ത്‌, ദീപു എന്നിവര്‍ കണ്ണൂര്‍ പാനൂര്‍ സ്വദേശികളാണ്‌. ആയുധം ഒളിപ്പിക്കാന്‍ സഹായിച്ചതാണ്‌ ഇവര്‍ക്കെതിരെയുള്ള കുറ്റം. സി.പി.എമ്മിന്റെ മറ്റൊരു ലോക്കല്‍ കമ്മിറ്റി അംഗം കെ.സി രാമചന്ദ്രനെ വടകര സഹകരണ ആശുപത്രിയില്‍ വച്ച് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാളെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. കുന്നുമ്മക്കര പ്രാദേശിക കമ്മിറ്റി അംഗമാണ് രാമചന്ദ്രന്‍.

അറസ്റ്റിലായ പടയങ്കണ്ടി രവീന്ദ്രന്‍ സംഭവദിവസം വൈകിട്ട് അഴിയൂരുകാരനായ  ബിപിന് ടി.പി. ചന്ദ്രശേഖരനെ കാണിച്ചുകൊടുത്തു. രവീന്ദ്രനൊപ്പം  പാര്‍ട്ടിയുടെ മറ്റൊരു ലോക്കല്‍ കമ്മിറ്റി അംഗവും ഉണ്ടായിരുന്നു. ബിപിനും  മറ്റൊരാളും ബൈക്കിലെത്തിയാണ് ഇന്നോവ കാറിലുള്ള കൊലയാളി സംഘത്തിന് ടി.പി.  ചന്ദ്രശേഖരനെ കാണിച്ചുകൊടുത്തത്.

സി.പി.എം. കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി. രാമചന്ദ്രന്‍ ഉള്‍പ്പെടെ 12 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുമുണ്ട്. മുഖ്യപ്രതിയും ഗുണ്ടാസംഘാംഗവുമായ കൊടി സുനിയുടെ ബൈക്ക് പോലീസ് വടകരയ്ക്കടുത്ത് ചോമ്പാല ഭാഗത്തുനിന്ന് കസ്റ്റഡിയിലെടുത്തു.അറസ്റ്റ് ചെയ്ത പ്രതികളെ, വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അവധിയിലായതിനാല്‍ കുന്ദമംഗലം മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കാനാണ് ആലോചിക്കുന്നത്.അറസ്റ്റിലായവരിലാരും കൃത്യത്തില്‍ നേരിട്ട് പങ്കാളികളായവരല്ല. എന്നാല്‍, ഇവരെല്ലാവരും കൊലപാതകം നടത്തിയവരുമായി വിവിധ ഘട്ടങ്ങളില്‍ സഹകരിച്ചവരാണെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ പറയുന്നു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് കണ്ണൂര്‍ ജില്ലയിലെ കൂടുതല്‍ സി.പി.എം. നേതാക്കളുടെ പങ്കും പുറത്ത് വന്നിട്ടുണ്ട്. നേതാക്കളുടെ കൂട്ടത്തില്‍ കണ്ണൂരിലെ പാര്‍ട്ടി പ്രമുഖന്‍ കൂടിയായ മുന്‍ എം.എല്‍.എ.യും ജില്ലാസെക്രട്ടേറിയറ്റ് അംഗവും ഉണ്ടെന്നാണ് സൂചന. ഗൂഢാലോചനക്കുറ്റത്തില്‍ ഇവരെ അടുത്തുതന്നെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് അറിയുന്നു.

ഒടുവിള്‍ ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ ഇന്നലെ പിടിയിലായ സി.പി.ഐ.എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി രാമകൃഷ്ണന്‍ കുറ്റം സമ്മതം നടത്തി. കൊലയാളികള്‍ സഞ്ചരിച്ച ഇന്നോവ കാറിന് വാടകയായി 38000 രൂപ നല്‍കിയതും ചന്ദ്രശേഖരനെ വധിക്കാന്‍ ഗുണ്ടകള്‍ക്ക ക്വട്ടേഷന്‍ നല്‍കിയത് താനാണെന്നും ഇതിനായി 50000 രൂപ ക്വട്ടേഷന്‍ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും കൊടി സുനിയുടെ ചൊക്ളിയിലെ വീട്ടിലെത്തിയാണ് രാമചന്ദ്രന്‍ ക്വട്ടേഷന്‍ നല്‍കിയത്. ടി.പി യോടുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും ടി.പി. ചന്ദ്രശേഖരനെ ഈ മാസം രണ്ടിന് ഓര്‍ക്കാട്ടേരി ജംക്ഷനില്‍ പട്ടാപ്പകല്‍ വെട്ടിക്കൊല്ലാനായിരുന്നു ക്വട്ടേഷന്‍ സംഘം ആദ്യം പദ്ധതിയിട്ടിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പുതുതായി സംഘടിപ്പിച്ച സിം കാര്‍ഡുകള്‍ കൃത്യ സമയത്ത് ആക്ടിവേറ്റ് ചെയ്യപ്പെടാത്തതിനാലാണ് ഇതു നടക്കാതെ പോയതെന്നും രാമചന്ദ്രന്‍ മൊഴിനല്‍കിയതായാണ് അറിയുന്നത്.

ഇനി അറിവായ കഥയും കഥാപാത്രങ്ങളെയും ഒന്നു മനസിലാക്കാം അറസ്റ്റിലായ പടയങ്കണ്ടി രവീന്ദ്രന്‍ സംഭവദിവസം വൈകിട്ട് അഴിയൂരുകാരനായ ബിപിന് ടി.പി. ചന്ദ്രശേഖരനെ കാണിച്ചുകൊടുത്തു. രവീന്ദ്രനൊപ്പം പാര്‍ട്ടിയുടെ മറ്റൊരു ലോക്കല്‍ കമ്മിറ്റി അംഗവും ഉണ്ടായിരുന്നു. ബിപിനും മറ്റൊരാളും ബൈക്കിലെത്തിയാണ് ഇന്നോവ കാറിലുള്ള കൊലയാളി സംഘത്തിന് ടി.പി. ചന്ദ്രശേഖരനെ കാണിച്ചുകൊടുത്തത്. ചന്ദ്രശേഖരന്‍ നില്ക്കുന്ന സ്ഥലം കൃത്യമായി കാറിലുള്ള സംഘത്തെ അറിയിക്കുകയായിരുന്നു ബിപിന്റെ ചുമതല. കൊലനടത്തിയ സംഘം ഇന്നോവ കാറില്‍ മടങ്ങുമ്പോള്‍ ബിപിനും അതേ കാറില്‍ കയറിയിരുന്നു. ബിപിന്റെ നേതൃത്വത്തിലാണ് ആയുധങ്ങള്‍ ചൊക്ലിയില്‍ വെച്ച് ലംബു പ്രദീപിന് കൈമാറിയത്. കൊലയ്ക്കുപയോഗിച്ച മൂന്ന് വാളുകളും രണ്ട് വെട്ടുകത്തിയുമാണ് ഇന്നോവ കാറില്‍ നിന്ന് ബൈക്കിലെത്തിയ പ്രദീപിന് കൈമാറിയത്. പ്രദീപാണ് ഇത് ചൊക്ലി സി.എം.സി. ആസ്​പത്രിക്ക് സമീപമുള്ള സര്‍വീസ് സ്റ്റേഷന്റെ പിന്നിലുള്ള കിണറ്റില്‍ ഉപേക്ഷിച്ച എന്നാണ് പോലിസ് ഭാഷ്യം.

പാര്‍ട്ടിയില്‍ നിന്ന് വിട്ടനാള്‍ മുതല്‍ ചന്ദ്രശേഖരന്‍ സി പി എം ന്റെ വധഭീഷണികളുടെ നിഴലിലാണ്  ജീവിച്ചു പോന്നത്. പലരോടും അദ്ദേഹം ആശങ്കകള്‍ പങ്കു വെച്ചിട്ടുണ്ട്. സഖാവ് പിണറായി ‘കുലംകുത്തി’യെന്നും സഖാവ് വി എസ് ധീരനായ കമ്യൂണിസ്റ്റെന്നും വിളിച്ച ടി പി ചന്ദ്രശേഖരന്‍ പൊരുതിയിരുന്നത് പാര്‍ട്ടിക്കെതിരെ ആയിരുന്നില്ല, പാര്‍ട്ടിയുടെ വഴിപിഴച്ച പോക്കിനെതിരെയായിരുന്നു. അതുകൊണ്ട് തന്നെയാണ് ആ പോരാട്ടത്തെ അദ്ദേഹത്തിന്റെ കര്‍മഭൂമിയിലെ ‘കുലംകുത്തികള്‍ ‘ ഒന്നടങ്കം പിന്തുണച്ചത്‌. കണ്ണും മൂക്കും കവിളും വെട്ടി നുറുക്കി മുഖമില്ലാതാക്കിയ പ്രിയ സഖാവിന്റെ മൃതദേഹത്തിനു പിറകില്‍ നടന്നു നീങ്ങിയ പതിനായിരങ്ങളുയര്‍ത്തിയ മുദ്രാവാക്യം ശ്രദ്ധേയമായിരുന്നു. കമ്യൂണിസ്റ്റായി ജീവിക്കാന്‍…..കമ്യൂണിസ്റ്റായി കണ്ടു മരിക്കാന്‍…..ധീരത കാട്ടിയ വീര സഖാവ്…….ഒഞ്ചിയത്തിന്‍ ഓമന പുത്രന്‍………

സഖാവ് ടി പി മരിക്കുന്നില്ല……..അതെ എന്നും എന്നും മരണം ഇല്ലാത്ത ആത്മാവിനെ പോലെ ധീരനായ് വീര സഖാവ് ടി പി ജനങ്ങളിലൂടെ ജനങ്ങളില്‍ ജീവിക്കും.

വരയ്ക്കപ്പെടാതെ പോകരുത് …
വരയ്ക്കപ്പെടാതെ പോകരുത് .

ഒഴുകിയിറങ്ങുന്ന

ഒരായിരം വര്‍ണ്ണചിത്രങ്ങള്‍ക്കും മുകളിലായി

അടയാളപ്പെടുത്താതെ പോകരുത്…

കടപ്പാട്:ഫേസ്ബുക്ക് സുഹ്യത്ത് ചിത്രകാരന്‍ പ്രകാശന്‍ പുത്തൂര്‍

തമിഴ് തെലുങ്ക് ഡേര്‍ട്ടി പിക്ചറില്‍ നയന്‍താര
ഡേര്‍ട്ടി പിക്ചറിന്റെ തമിഴ് തെലുങ്ക് റീമേക്കുകളില്‍ നയന്‍താര നായികയായെത്തുന്നതായി റിപ്പോര്‍ട്ട്. സില്‍ക്ക് സ്മിതയുടെ ജീവിതം അഭ്രപാളിയിലെത്തിച്ച ഡേര്‍ട്ടി പിക്ചറാണ്. ചിത്രത്തിനുവേണ്ടി വന്‍ പ്രതിഫലമാണ് നയന്‍സ് ആവശ്യപ്പെട്ടതെന്നാണറിയുന്നത്. ഡേര്‍ട്ടി പിക്ചറിന്റെ തമിഴ് തെലുങ്ക് പതിപ്പുകള്‍ വരുന്നുവെന്ന് വാര്‍ത്തകള്‍ ഏറെക്കാലമായി കേട്ടുതുടങ്ങിയിട്ട്.

നയന്‍സിന്റെ ഡിമാന്റുകളെല്ലാം നിര്‍മാതാക്കളായ എക്ത കപൂറും അവരുടെ ബാലാജി ഫിലിംസും അംഗീകരിച്ചിട്ടുണ്ട്. രണ്ട് ഭാഷകളിലും ഒരേസമയം ചിത്രം പുറത്തിറക്കാനാണ് പരിപാടി.പ്രഭുദേവയുമായുള്ള പ്രണയബന്ധം തകര്‍ന്നശേഷം സിനിമയില്‍ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന നയന്‍സിന് ഇത് നല്ലൊരവസരമാകുമെന്നാണ് തെന്നിന്ത്യന്‍ സിനിമാ മേഖലയിലുള്ളവരുടെ വിലയിരുത്തല്‍.

തെലുങ്കില്‍ ശ്രീരാമരാജ്യം എന്ന ചിത്രത്തിനുശേഷം സിനിമയോട് വിടപറഞ്ഞ നയന്‍താര വീണ്ടും തിരശീലയ്ക്ക് മുന്നില്‍ സജീവമാകാന്‍ തയ്യാറെടുക്കുകയാണിപ്പോള്‍.

ആ വെള്ളിനക്ഷത്രം ഇനി ഒരു ഓര്‍മ്മപൂവ്
അനസുയ വി നായര്‍

ഒട്ടേറെ പരസ്യചിത്രങ്ങളിലും വെള്ളിനക്ഷത്രം, സത്യം എന്നീ മലയാള ചിത്രങ്ങളിലും ശ്രദ്ധേയ പ്രകടനം കാഴ്ച വച്ച തരുണി സച്ച്ദേവ് ഇനി ആകാശങ്ങളില്‍ മാത്രം തിളങ്ങുന്ന നക്ഷത്രം. കോള്‍ഗേറ്റ്, രസ്ന എന്നിവയുടെ പരസ്യത്തിലൂടെ ശ്രദ്ധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് സംവിധായകന്‍ വിനയന്‍ വെള്ളിനക്ഷത്രത്തില്‍ കേന്ദ്രകഥാപാത്രമായി അഭിനയിക്കാന്‍ തരുണി സച്ച്ദേവിനെ ക്ഷണിക്കുന്നത്. മഹരാഷ്ട്രക്കാരിയാണ് തരുണി സച്ച്ദേവ്. അഭിനയ രംഗത്ത് ഏറെ സംഭാവന ചെയ്യാന്‍ മികവുണ്ടായിരുന്ന അത്ഭുത പ്രതിഭയാണ് കുരുന്നിലേ അണഞ്ഞുപോയത്. ഐ ലവ് യു രസ്ന എന്ന പേരിലുള്ള പരസ്യ വാചകം ഈ കുഞ്ഞിലൂടെ ആയിരുന്നു ലോകം അറിഞ്ഞത്.

പ്രേതംബാധിച്ച ശരീരവും അതേസമയം തന്നെ നിഷ്‌കളങ്കമായ ഭാവചലനങ്ങളും ഒരേപോലെ  ആവശ്യമായ കഥാപാത്രമായിരുന്നു അത്‌. പരസ്യചിത്രം കണ്ടതോടെ ആ കഥാപാത്രത്തെ  അവതരിപ്പിക്കാന്‍ ഏറ്റവും യോഗ്യ തരുണി തന്നെയാണെന്ന്‌ ഉറപ്പിച്ചു.

വെള്ളിനക്ഷത്രത്തിലെ അമ്മുക്കുട്ടി മലയാളി കുട്ടികളെക്കാള്‍ പ്രിയങ്കരിയായി മലയാളികള്‍ക്ക്.

പിന്നീട്, സത്യം, അതിശയന്‍ തുടങ്ങിയ ചിത്രങ്ങളിലും തരുണിയുടെ വേഷങ്ങള്‍ ഏറെ ശ്രദ്ധേയമായി. അമിതാഭ് ബച്ചനൊപ്പം ഒരു ടിവി പരസ്യചിത്രത്തില്‍ കാണുമ്പോഴാണ്  വിനയന്‍ (സംവിധായകന്‍)ഈ കുട്ടിയെ ശ്രദ്ധിക്കുന്നത്. ഹൊറര്‍ ചിത്രമായ വെള്ളിനക്ഷത്രത്തില്‍ അഭിനയിക്കാന്‍ ഇതേ പ്രായത്തിലുള്ള പെണ്‍കുട്ടി വേണമായിരുന്നു. കുറേ കുട്ടികളെ നോക്കിയെങ്കിലും ശരിയായില്ല. പ്രേതംബാധിച്ച ശരീരവും അതേസമയം തന്നെ നിഷ്‌കളങ്കമായ ഭാവചലനങ്ങളും ഒരേപോലെ ആവശ്യമായ കഥാപാത്രമായിരുന്നു അത്‌. പരസ്യചിത്രം കണ്ടതോടെ ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഏറ്റവും യോഗ്യ തരുണി തന്നെയാണെന്ന്‌ ഉറപ്പിച്ചു. കുട്ടിയെ കുറിച്ച്‌ കൂടുതലൊന്നും അറിയില്ലായിയിരുന്നു. അന്വേഷിച്ചപ്പോള്‍ സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ലെന്നും മനസിലായി. അതുകൊണ്ട്‌ തന്നെ ബന്ധപ്പെടാനും ആദ്യമാന്നും സാധിച്ചില്ല. ബച്ചന്റെ മാനേജരില്‍ നിന്നും ആ പരസ്യം ചെയ്ത കമ്പനിയുമായി ബന്ധപ്പെട്ടാണ് തരുണിയിലേക്ക്  വിനയന്‍ എത്തുന്നത്.

കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കണമെന്നു തന്നെയായിരുന്നു അവരുടെ ആഗ്രഹം.  അങ്ങനെയാണ്‌ അവര്‍ കേരളത്തിലേക്ക്‌ വന്നത്‌. അതിശയിപ്പിക്കുന്ന  പ്രകടനമായിരുന്നു വെള്ളിനക്ഷത്രത്തില്‍ തരുണി കാഴ്‌ചവച്ചത്‌.

മുംബൈ വെസ്റ്റ് ഫിഫ്ത് റോഡില്‍ പ്ലോട്ട് നമ്പര്‍ 764ല്‍ ശ്യാം നിവാസിലാണ് താമസം.തരുണിയുടെ പിതാവ് സച്ദേവ് മുംബൈയില്‍ ബിസിനസുകാരനാണ്. സാമാന്യം നല്ല സാമ്പത്തിക നിലയിലുള്ള കുടുംബം. സിനിമയില്‍ വരാന്‍ തരുണിക്കും വീട്ടുകാര്‍ക്കും താല്‍പര്യമായിരുന്നു. വെള്ളിനക്ഷത്രത്തിലെ വേഷത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ കൂടുതല്‍ ആവേശമായി. അഞ്ചു വയസായിരുന്നു അന്ന് തരുണിക്ക്. കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കണമെന്നു തന്നെയായിരുന്നു അവരുടെ ആഗ്രഹം. അങ്ങനെയാണ്‌ അവര്‍ കേരളത്തിലേക്ക്‌ വന്നത്‌.

അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു വെള്ളിനക്ഷത്രത്തില്‍ തരുണി കാഴ്‌ചവച്ചത്‌. ബാധകയറിയ കൊച്ചു ശരീരമാണ്‌. പ്രേതമായി ഇറങ്ങിവരുന്ന സീനുണ്ട്‌. മലയാള സിനിമയിലെ വലിയ നടന്‍മാര്‍ക്കൊപ്പം നില്‍ക്കുന്ന തരുണിയുടെ അഭിനയം കണ്ടപ്പോള്‍ ആദ്യ സിനിമയാണെന്നു തോന്നുമായിരുന്നില്ല. പാ എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിലും ചുവടുറപ്പിച്ചിരുന്നു തരുണി. വിഐപി, എല്‍ജി, എയര്‍ടെല്‍, കിന്‍ലേ, ഷെവര്‍ലെ തുടങ്ങിയ കമ്പനികളുടെത് ഉള്‍പ്പെടെ മുന്നുറോളം പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ നേപ്പാളിലുണ്ടായ വിമാനാപകടത്തിലുടെ എന്നെക്കുമയി ആ കുഞ്ഞ്നക്ഷത്രം ഓര്‍മ്മയായി സ്വകാര്യ വിമാന കമ്പനിയായ അഗ്നി എയറിന്‍െറ ഡോണിയര്‍ വിമാനം റിസോര്‍ട്ട് നഗരമായ പൊഖാറയില്‍ നിന്ന് ടൂറിസ്റ്റ് കേന്ദ്രമായ ജംസമിലേക്ക് പറക്കുകയായിരുന്നു.എയര്‍സ്ട്രിപ്പില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കുന്നിലിടിച്ച് വിമാനം തകരുകയായിരുന്നു. സൌന്ദര്യയ്ക്കു ശേഷം മലയാളവുമായി ബന്ധമുള്ള ഭാവിയുടെ വാഗ്ദാനമാകാമായിരുന്ന ഒരു നടിയെക്കൂടി ആകാശ വീഥികളിലെവിടെയോ മറഞ്ഞിരുന്ന മരണം അകാലത്തില്‍ അകലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി…..

കാഞ്ചി മഠാധിപതിക്കെതിരെ രഞ്ജിത കേസ് ഫയല്‍ ചെയ്യതു
രഞ്ജിനി എപ്പോഴും നിത്യാനന്ദയോടൊപ്പമാണെന്ന കാഞ്ചി മഠാധിപതിയുടെ പരാമര്‍ശത്തിനെതിരെ രഞ്ജിനി കേസ് ഫയല്‍ ചെയ്യതു. കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി നടത്തിയ പരാമര്‍ശം തനിക്ക് അപമാനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രഞ്ജിത കോടതിയില്‍ അപകീര്‍ത്തിക്കെതിരെ കേസ് ഫയല്‍ ചെയ്തത്. ചെന്നൈ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ നടപടി ഉടന്‍ ആരംഭിക്കണമെന്നും നടി ആവശ്യപ്പെട്ടു. തന്റെ അഭിഭാഷകന്റെ കൂടെയാണ് നടി കോടതിയില്‍ എത്തിയിരുന്നത്. കാഞ്ചി മഠാധിപതി നടത്തിയ പരാമര്‍ശങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നല്‍ സ്വാമി നിത്യാനന്ദയുടെ പ്രിയ ശിഷ്യ തന്നെയാണ് താനിപ്പോഴുമെന്നും ശിഷ്യ എന്ന നിലയില്‍ നിത്യാനന്ദ തമിഴ്‌നാട്ടിലും കര്‍ണാടകയിലും നടത്താറുള്ള പരിപാടികളില്‍ പങ്കെടുക്കാറുണ്ടെന്നും രഞ്ജിത പറഞ്ഞു. താന്‍ കടുത്ത ഹിന്ദു വിശ്വാസിയാണെന്നും ശിഷ്യ എന്ന നിലയില്‍ നിത്യാനന്ദയുടെ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും പരിപാടികളില്‍ പങ്കെടുക്കാറുണ്ടെന്നും അവര്‍ പരാതിയില്‍ വിശദീകരിക്കുന്നുണ്ട്. കാഞ്ചി മഠാധിപതിയുടെ പരാമര്‍ശം തനിക്ക് ഏറെ മാനസിക വിഷമം ഉണ്ടാക്കിയെന്നും രഞ്ജിത പറയുന്നു.

എപ്പോള്‍ വേണമെങ്കിലും ഇനിയൊരു പ്രണയം സംഭവിക്കാം: പ്രഭുദേവ
തന്റെ ജീവിതത്തില്‍ പ്രണയം ഇനി എപ്പോള്‍ വേണമെങ്കിലും ഉണ്ടാവാമെന്ന് പ്രഭുദേവ. എതിര്‍പ്പുകളും തടസ്സങ്ങളും മറികടന്ന് വിവാഹത്തിനടുത്തുവരെ എത്തിയ നയന്‍സ് പ്രഭുദേവ പ്രണയം പൊട്ടിയ പ്രഭുവിന് പറയാനുള്ളത് പ്രണയം  ഇനി മുതല്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ജീവിതം പ്രവചനാതീതമാണ്. ഞാനെപ്പോള്‍ വേണമെങ്കിലും പ്രണയത്തിലാവാംമെന്നാണ്.

താന്‍ ഈ സമയത്ത് സിനിമയെ മാത്രമാണ് പ്രണയിക്കുന്നതെന്നും പ്രഭു വ്യക്തമാക്കി. ഇപ്പോള്‍ അഭിനയത്തെക്കാള്‍ കൂടുതല്‍ പ്രഭു ശ്രദ്ധിക്കുന്നത് സംവിധാനത്തിലാണ്. അഭിനയവും സംവിധാനവും ഒരേ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹമെങ്കിലും താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നും പ്രഭു പറഞ്ഞു. എന്റെ സ്വന്തം ചിത്രത്തിനുവേണ്ടി കൊറിയോഗ്രാഫി ചെയ്യാന്‍പോലും എനിക്ക് ഇഷ്ടമല്ല. നൃത്തരംഗങ്ങള്‍ മനോഹരമാക്കാന്‍ കഴിയുന്ന ഒരുപാടാളുകള്‍ വേറെയുണ്ട്. ഒരു സംവിധായകനായി നൃത്തരംഗത്ത് കൂടി കൈവെക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. ഒരു കൊറിയോഗ്രാഫറുടെ ബിസിനസില്‍ ഞാന്‍ ഒരിക്കലും കൈകടത്തില്ലന്നും  പ്രഭുദേവ വ്യക്തമാക്കി.

വാര്‍ത്താവിചാരം
മാമ്മന്‍ മാത്യു

ടി.പി.വധത്തിലെ ബീഭല്‍സത.

ബീഭല്‍സം,പൈശാചികം - അന്‍പതിലേറേ വെട്ടുകള്‍.അതില്‍ നാല്പതിലേറെ മുഖത്ത്.ഒരു കൊലയക്ക് ഇത്രയും ക്രൂരത എന്തിന്.

അതും ആഭ്യന്തരമന്ത്രി പറഞ്ഞതുപോലെ “ഒരു കൊച്ചുപിച്ചാത്തി പോലും കൈയ്യില്‍ കരുതിയിട്ടില്ലാതിരുന്ന” ഒരു മനുഷ്യനെ ഇങ്ങനെ വെട്ടിനുറുക്കിയത് എന്തിന്.

മുഖം ബാക്കി വെച്ചേക്കരുത് എന്ന് വാശിപിടിച്ചതുപോലെ .. ടി.പി വധത്തിലെ ബീഭല്‍സതയാണ് കേരളസമൂഹത്തെ ഞെട്ടിച്ചത്.

കാലത്തേയും ചരിത്രത്തേയും സാക്ഷിയാക്കി രാത്രി 10.16ന്  നിലച്ച വാച്ചും ,ഒഞ്ചിയത്തെ മരണവാര്‍ത്ത സ്ഥിരീകരിക്കാന്‍ പലരും തുടരെ വിളിച്ച ഫോണും അല്ലാതെ ടി.പി ആയുധങ്ങള്‍ കരുതിവെച്ചിട്ടില്ലായിരുന്നു.

ഒറ്റയ്ക്ക് യാത്രപാടില്ല എന്ന് ഉപദേശിച്ചിരുന്ന സുഹൃത്തുക്കളോട് “മാക്ക്സിമം എന്നെ കൊല്ലുമായിരിക്കും - അത്രയല്ലേയുള്ളു ” എന്ന് മറുപടി.ഈ റവലൂഷ്ണറി കരുതിവെച്ച ആയുധവവും ഇതാണ്. രക്തസാക്ഷിത്വത്തിന്റെ യഥാര്‍ത്ഥ വില അറിയാത്തവരാണോ കൊലയുടെ പിന്നാമ്പുറങ്ങളില്‍ !!

‘ധീരനായ കമ്മ്യൂണിസ്റ്റ്’ ടി.പി ചന്ദ്രശേഖറുടെ ഭൗതികശരീരത്തിന് ചിത ഒരുങ്ങിയ മെയ് അഞ്ച് - കാറല്‍ മാര്‍സ്സ് ജന്മദിനം എന്നതും യാദൃശ്ചികം.

ചെഗുവേര.

സഖാക്കളായ ഫേസ്സ് ബുക്ക് സുഹ്യത്തുക്കളുടെ ആവേശചിഹ്നമാണ് ചെഗുവേര.

രക്തസാക്ഷി മരിക്കുന്നില്ല എന്ന് ഫേസ്സ് ബുക്ക് ഗ്രൂപ്പില്‍ ഒരു സുഹ്യത്ത് എഴുതുന്നു.

“ഞങ്ങള്‍ക്ക് ചെഗുവേരയെ അറിയില്ല , പക്ഷെ ടി പി യെ അറിയാം….!!

കൊന്നത് കൊണ്ട് ടി പി യെയും ടി പി യുടെ രാഷ്ട്രിയലക്ഷ്യങ്ങളെയും തോല്‍പ്പിക്കാന്‍ ആവില്ല എന്ന് തിരിച്ചറിയിക്കാതെ ഇനി ഞങ്ങള്‍ക്ക് വിശ്രമം ഇല്ല… കാരണം ടി പി യാണ് ഞങ്ങള്‍ അറിയുന്ന ചെഗുവേര….!!”

പിണറായിസം.

പിണറായിസം - പി.സി.ജോര്‍ജ്ജ് കഴിഞ്ഞകുറെ ദിവസങ്ങളായി ചാനല്‍ ചര്‍ച്ചകളില്‍ തുടരെ പ്രയോഗിച്ചതാണ് ഈ വാക്ക്. ഇത് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന പുതിയ ഒരുതരം ഇസമാണെന്നും നിര്‍വചനം.

പിണറായി വിജയനു മാത്രം അവകാശപ്പെടാവുന്ന ഒരു ഭാവമുണ്ട്. ശാന്തമായ നടപ്പും വാക്കുകളും മുഖഭാവവും. പക്ഷേ ഈ ശാന്തതയിലും ഒരു ഉഗ്രപ്രതാപം തെളിഞ്ഞിരിക്കുന്നു. ഇ.എം.എസ്സോ, നായനാരോ ,എ.കെ.ജിയോ ,വി.എസ്സോ ജനമധ്യേ ആവാഹിച്ചെടുത്തിരുന്ന ജനപക്ഷത്തുള്ള സൗഹൃദപൂര്‍ണ്ണമായ ഒരാവേശമല്ല പിണറായില്‍ കാണുന്നത്.സമാനതകളുണ്ടെങ്കില്‍ അത് എം.വി.രാഘവനിലാണ് നാം കണ്ടിട്ടുള്ളത്.

മാധ്യമപ്രവര്‍ത്തകരോടും പിണറായി വിജയന് ഇതേ ഭാവമാണ്. ‘ദെ ലീഡര്‍’ എന്ന ഏഷ്യാനെറ്റ് പരിപാടിയില്‍ കൗശലപൂര്‍ണ്ണമായ പാല്‍പുഞ്ചിരിയില്‍ ചെന്നിത്തലയെ തളച്ചിട്ട അവതാരിക പിണറായി വിജയനു മുന്‍പില്‍ പേടിച്ചിരണ്ട മാന്‍പേടയായി. ടി.പി വധം അപലപിക്കാന്‍ വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍ ‘വാര്‍ത്ത ഞെട്ടലുണ്ടാക്കിയോ’ എന്ന അര്‍ത്ഥഗര്‍ഭമായ ഒരു ചോദ്യം മാറ്റി നിര്‍ത്തിയാല്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഭയപ്പെട്ട മാധ്യമപ്രവര്‍ത്തകരെയും നാം കണ്ടു. ഈ ഒരൊറ്റ ചോദ്യത്തിനു മുന്‍പില്‍ പിണറായിസം പതറുന്നതും നാം കണ്ടു.

സൌമ്യസൗഹൃദസാന്നിധ്യങ്ങള്‍ക്ക് വിലകൊടുക്കുന്ന കേരളരാഷ്ട്രീയത്തില്‍ ഈ ഉഗ്രപ്രതാപഭാവം ഗുണകരമോ  എന്നത് കാലം തെളിയിക്കട്ടെ.

വാര്‍ത്താവിചാരം മുന്‍ ലക്കങ്ങള്‍.

വി.എസ്സ് ഫാക്‌ടര്‍,ഭൂരിപക്ഷത്തിന്റെ രാഷ്ടീയം,ചെറിയേട്ടന്‍,എക്‌സിറ്റ് പോള്‍

ചാണകത്തിലെ സ്വത്വം,ആശയദാരിദ്രവും സുധീരനും.

മാവോയിസ്റ്റുകള്‍ ഉണ്ടാകുന്നതെങ്ങനെ ?,പേറ് അറിഞ്ഞവള്‍ക്കേ പേറ്റുനോവറിയൂ.

ഒരു പാര്‍ട്ടിയും കുറെ ചെയര്‍മാന്‍മാരും.,ഇടതുപക്ഷവും വ്യാജ ഇടതുപക്ഷവും.,ഇതു താനെടാ പോലീസ് !