IndusInd Bank
Flash News
കേരളാവാച്ച് എക്‌സ്‌ക്ലൂസിവ് - ബഹുമാനപ്പെട്ട ഇടുക്കി കളക്‌ടര്‍ - താങ്കള്‍ ആവശ്യപ്പെട്ട ലിത്തോമാപ്പുകള്‍ ഇതാ! !>>ധനമന്ത്രി ഗുസ്‌തിക്കാരനാകാതെ വസ്‌തുനിഷ്‌ഠമായി മറുപടി നല്‍കണം: ചെന്നിത്തല >> മദനിയുടെ അംഗരക്ഷകരെ ചോദ്യം ചെയ്യാന്‍ അനുവദിക്കും: ഡിജിപി >> സ്വാശ്രയ മാനേജുമെന്റ്: ഫീസിളവുകള്‍ എടുത്ത് കളഞ്ഞു >> ഒരു പോലീസുകാരനെ വധിച്ചുവെന്ന് മാവോയിസ്റ്റുകള്‍ >> തടിയന്റെവിട നസീര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസില്‍ താമസിച്ചെന്ന് പോലീസ് >> പാക്ക്‌ കളിക്കാരെ ഐ‌സി‌സി സസ്‌പെന്റ് ചെയ്‌തു >> സ്‌മാര്‍ട്ട് സിറ്റി: ടീകോമുമായുള്ള കരാര്‍ റദ്ദാക്കാന്‍ സാധ്യത >> ആഴ്‌ചയില്‍ ഒരു നറുക്കെടുപ്പ് മാത്രം: മേഘയുടെ ഹര്‍ജി ഹൈക്കോടതി തള്ളി >>!

ചോരവീണമണ്ണില്‍നിന്നുയര്‍ന്നുവന്ന പൂമരം- അനില്‍ പനച്ചൂരാന്‍

Posted by subin - 16/09/09 at 05:09 pm

ചോരവീണ മണ്ണ്‌  വി.എസിന്റെ പക്ഷം പിടിച്ചെഴുതിയ കവിതയാണെന്നൊരു ചിന്ത വ്യാപകമായിട്ടുണ്ടായിരുന്നു. വി.എസ്‌. പക്ഷക്കാരുടെ ഒരു കാലത്തെ മൊബൈല്‍ റിംഗ്‌ ബാക്ക്‌ ട്യൂണ്‍ ഈ കവിതയായിരുന്നു. അവര്‍ മൂലമാണ്‌ എനിക്ക്‌ കഴിഞ്ഞതവണ സംസ്ഥാന പുരസ്‌കാരം ലഭിക്കാതെ പോയത്‌!


dsc01647

ടി സി രാജേഷ്

കായംകുളത്ത്‌ ദേശീയപാതയില്‍നിന്ന്‌ മൂന്നു കിലോമീറ്റര്‍ പടിഞ്ഞാറു മാറി കുറേക്കാലം മുമ്പ്‌ ഒരാശ്രമമുണ്ടായിരുന്നു- പനച്ചൂര്‍ മുരുകാശ്രമം. കുടുംബസ്വത്തുക്കളുടെ വീതംവയ്‌പ്‌ കേസിലും മറ്റും കലാശിച്ചപ്പോള്‍ ആശ്രമാധിപനായ ചെറുപ്പക്കാരന്‍ വിപ്ലവ സന്യാസി ആശ്രമത്തിനു തീയിട്ട്‌ നിയമം പഠിക്കാന്‍ പോയി. നിയമം പഠിച്ചുവന്ന്‌ കേസു ജയിച്ചു. അച്ഛന്റെ സഹോദരങ്ങളെല്ലാംകൂടി വെട്ടിമുറിക്കാന്‍ ആവശ്യപ്പെട്ട പഴയ തറവാടു വീടിന്റെ മുറ്റത്തെ തണലില്‍ അന്നത്തെ ആ സന്യാസി ഇരിക്കുന്നു. ചുണ്ടില്‍ മന്ത്രജപങ്ങളില്ല, വിദ്യാഭ്യാസകാലത്ത്‌ മുഴക്കിയ വിപ്‌ളവ മുദ്രാവാക്യങ്ങളുമില്ല… പക്ഷെ, അദ്ദേഹത്തിന്റെ മൊഴികളില്‍ അതിന്റെയെല്ലാം അനുരണനങ്ങളുണ്ട്‌. എല്ലാറ്റിലും നല്ലതു കാണാനാഗ്രഹിക്കുന്ന ആ ധിക്കാരിയാണ്‌ അനില്‍ പനച്ചൂരാന്‍. എല്ലാവരും അനുഭവസമ്പത്തെന്നു പറയുന്നത്‌ ജീവിതത്തില്‍ പറ്റുന്ന അബദ്ധങ്ങളെയാണെന്ന്‌ പനച്ചൂരാന്‍ പറയുമ്പോള്‍ അത്‌ സത്യമാണെന്ന്‌ അദ്ദേഹത്തിന്റെ ജീവിതം പറയും. അനില്‍ പനച്ചൂരാന്‍ ടി.സി.രാജേഷു മായി സംസാരിക്കുന്നു.

ബാല്യം മുതല്‍ കവിതയോട്‌ താല്‍പര്യം ഉണ്ടായിരുന്നോ?
ശ്രീനാരായണഗുരു പഠിക്കാനെത്തിയ വാരണപ്പള്ളി കുടുംബത്തില്‍പെട്ടതാണ്‌ ഞങ്ങളുടെ തറവാട്‌. വാരണപ്പള്ളിയുടെ ആറു ശാഖകളില്‍ ഒന്ന്‌. അച്ഛന്‍ ഉദയഭാനു പട്ടാളത്തിലായിരുന്നു. ബോംബെയിലാണ്‌ ജനിച്ചതും ശൈശവം പിന്നിട്ടതും. മാതൃഭാഷപോലെ ആദ്യം പഠിച്ചത്‌ ഹിന്ദിയായിരുന്നു. നഴ്‌സറിക്കാലത്തിനു ശേഷമാണ്‌ കേരളത്തിലെത്തിയത്‌, ഒന്നാംക്‌ളാസുമുതല്‍ കായംകുളത്തും പരിസരങ്ങളിലുമുള്ള വിവിധ സ്ഥലങ്ങളില്‍ ഇംഗ്ലീഷ്‌ മീഡിയത്തിലായിരുന്നു പഠനം. അന്നൊന്നും കവിത എന്തായിരുന്നുവെന്നുപോലും അറിയില്ലായിരുന്നു.

എവിടെയായിരുന്നു തുടക്കം?
ചൊല്ലലിന്റെ സ്വാധീനമുണ്ടാക്കിയത്‌ കടമ്മനിട്ടയും മറ്റുമാണ്‌. ഓച്ചിറ അമ്പലത്തില്‍ എല്ലാ ഉല്‍സവത്തിനും കടമ്മനിട്ടയുടെ ഒരു പടയണിയുണ്ട്‌. വൈകിട്ട്‌ അവിടെപ്പോകും. അന്നു പരമഭക്തനാണ്‌. കുറത്തിയൊക്കെ കേട്ട്‌, കവിത ചൊല്ലാനുള്ളതാണെന്ന ബോധം ഉടലെടുത്തു. കവിതയെഴുത്തില്‍ താല്‍പര്യം വളരുന്നത്‌ പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ്‌, എണ്‍പതുകളുടെ അവസാനം. ടി.കെ.എം. കോളജില്‍ ഡിഗ്രിക്കു പഠിക്കുമ്പോഴാണ്‌ ആദ്യമായി ഒരു കവിതയെഴുതി ഒരു അധ്യാപകനെ കാണിച്ചത്‌. പ്രതികരണം ആശാവഹമായിരുന്നില്ല.

Pages: 1 2 3 4 5 6

10 Responses to “ചോരവീണമണ്ണില്‍നിന്നുയര്‍ന്നുവന്ന പൂമരം- അനില്‍ പനച്ചൂരാന്‍”

  1. Fermilevel says:
    September 16th, 2009 at 11:33 pm

    നല്ല അഭിമുഖം . നന്ദി രാജെഷ്.

  2. ഹരിയണ്ണന്‍ says:
    September 17th, 2009 at 12:13 am

    അറിയണമെന്നാഗ്രഹിച്ചിരുന്ന പലതും ഇവിടെക്കിട്ടി.

    നന്ദി രാജേഷ്.

  3. sanoop says:
    September 17th, 2009 at 11:29 am

    rajesh kollaaam…
    good interview. so many interesting informations. expect more from this section

  4. Rajesh Kesvan says:
    September 17th, 2009 at 5:29 pm

    Very good interview

  5. Gopakumar N.K says:
    September 18th, 2009 at 2:20 pm

    Nice Interview.. But some of the important questions are omited such as current political stand of Panachooran..!!

  6. harish says:
    September 19th, 2009 at 2:06 pm

    അവര്‍ മൂലമാണ്‌ എനിക്ക്‌ കഴിഞ്ഞതവണ സംസ്ഥാന പുരസ്‌കാരം ലഭിക്കാതെ പോയത്‌!
    ettavum valiya thamasa…………ha..ha..

  7. ചിത്രകാരന്‍ says:
    September 21st, 2009 at 7:52 pm

    ഇച്ചങ്ങാതിയെ നേരിലറിയാന്‍ ഇടയാക്കിയതിനു നന്ദി :)

  8. RAJESH T.C says:
    September 23rd, 2009 at 10:32 pm

    അഭിമുഖത്തോട്‌ പ്രതികരിച്ചവര്‍ക്കെല്ലാം ഹൃദയംനിറഞ്ഞ നന്ദി. പിന്നെ, ഗോപകുമാര്‍, ചോദിക്കാതെതന്നെ ഇതില്‍ വ്യക്തമല്ലേ, പനച്ചൂരാന്റെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാട്‌…..

  9. vishnu says:
    September 24th, 2009 at 4:42 pm

    ലളിതം മനോഹരം അഭിമുഖം …അവാര്‍ഡ്‌ ലഭിക്കാതെ പോയതില്‍ വിഷമിക്കേണ്ട പന്ച്ചുര്‍ സഖാവെ nammude സംസ്ഥാന്‍ അവാര്‍ഡുകളുടെ മുഖം മുടി ഒക്കെ അടുരിന്റെ നാലു pennungal പിച്ചി വലിചെരിഞ്ഞില്ലേ ……യഥാര്‍ത്ഥ അവാര്‍ഡ്‌ ജന ഹൃദയങ്ങള്‍ ആണ് ..വ്യത്യസ്തനായ പനച്ചുരനെ ഒരാര്‍ തിരിച്ചറിഞ്ഞു….ഭാവുകങ്ങള്‍..

  10. krishnakumar.r says:
    September 28th, 2009 at 11:29 am

    nannaayittund rajesh abhimukham. kaviyude vikaara prakatanamaayi kandaal mathi awardine kurichulla abhiprayam. aa kavithayile aadya naalu varikal kavi pinvalichathine kurichu ee abhimukhathil onnumilla. Enkilum athinte visadeekaranam nerathe kaviyil ninnu thanne kelkkaan idayaayittund. Athum logic illaatha kaviyude vikaara prakatanam aayirunnu.(tvm ag’s offisile krishnakumar)

Post Your Comment