യുഎന്നില്‍ കിടന്നിരുന്ന തരൂരിനെ എടുത്ത് മന്ത്രിയാക്കിയാല്‍ (സെപ്തംബര്‍ 17)
Posted by subin - 17/09/09 at 08:09 am
സുബിന്‍
പെട്ടെന്നൊരു ദിവസം ഖദര്‍ ഷര്‍ട്ടിട്ട് ചാക്കു നൂലു കെട്ടിമുറുക്കിയ മുണ്ടും ചുറ്റി രാഷ്‍ട്രീയക്കാരനായതിന്‍റെ എല്ലാ പോരായ്മകളും ശശി തരൂരിനുണ്ട്. അതിന്‍റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് അദ്ദേഹത്തിന്‍റെ ‘കന്നുകാലിക്ലാസ്’ പ്രയോഗം.
”ഘാനയില്‍നിന്ന് ലൈബീരിയയിലേക്ക് നിങ്ങള്‍ പോകുന്നത് കന്നുകാലി ക്ലാസിലാണോ” എന്ന് ഒരാള്‍ ട്വിറ്ററിലൂടെ ചോദിച്ചതിന് ശശി തരൂര്‍ നല്‍കിയ മറുപടിയാണ് വിവാദമായത്. ”തീര്‍ച്ചയായും നമ്മുടെ എല്ലാ വിശുദ്ധ പശുക്കളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കന്നുകാലി ക്ലാസില്‍” എന്നായിരുന്നു ട്വിറ്ററിലൂടെ തരൂരിന്‍റെ മറുപടി. പിന്നീട് അത് വിവാദമായപ്പോള്‍ ട്വിറ്ററില്‍ നിന്നേ നീക്കം ചെയ്തു.
മൂന്നു മാസത്തോളം നീണ്ട ശശിതരൂരിന്‍റെ പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം ധനമന്ത്രി പ്രണബ്മുഖര്‍ജി നാണംകെട്ട് വാര്‍ത്താ സമ്മേളനം വിളിച്ചാണ് അവസാനിപ്പിച്ചത്. കേരളഹൗസില്‍ ജിം ഇല്ല, സ്വകാര്യത ഇല്ല എന്നെല്ലാമായിരുന്നു പഞ്ചനക്ഷത്രഹോട്ടലില്‍ താമസിക്കുന്നതിനായി തരൂര്‍ പറഞ്ഞിരുന്ന ഒഴികഴിവുകള്‍. ഒപ്പം നികുതിദായകന്‍റെ ചിലവിലല്ല ബില്ല് കൊടുക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
ആ ശശിതരൂര്‍ എത്രകാലം നക്ഷത്രഹോട്ടലിനെ വിട്ട് ഇന്ത്യന്‍ നാവിക സേനയുടെ ഗസ്റ്റ്ഹൗസിലെ മെത്തയില്‍ കെടക്കുമെന്ന് കണ്ടറിയണം. സംഭവം മനോരമ മാത്രം പറ്റെ തമാശയാക്കികളഞ്ഞു. രാഷ്‍ട്രീയവുമായി പുലബന്ധമില്ലാത്ത തരൂരുകാരനെ പിടിച്ച് വിദേശകാര്യ സഹമന്ത്രിയാക്കി പ്രതിഷ്ഠിച്ച കോണ്‍ഗ്രസാണിപ്പൊള്‍ ശശിയായത്.
- തരൂരിനെതിരെ കോണ്‍ഗ്രസ് - മാധ്യമം

- ‘വിശുദ്ധ പശുക്കളും കന്നുകാലിക്ളാസും’ ശശി തരൂര്‍ വെട്ടില്‍ - ദേശാഭിമാനി
- സാദാ വിമാനയാത്ര തരൂരിന് കാലിത്തൊഴുത്ത്: കോണ്‍ഗ്രസില്‍ അമര്‍ഷം - മംഗളം
- ‘കന്നുകാലി ക്ളാസ്’ പ്രയോഗം: തരൂര്‍ വീണ്ടും കുരുക്കില്‍ - മലയാള മനോരമ
- ‘ഇക്കണോമി ക്ലാസ്’യാത്ര: ശശി തരൂര്‍ വിവാദത്തില്‍ - മാതൃഭൂമി
മാധ്യമധര്‍മ്മത്തെക്കുറിച്ചുളള ലേഖനങ്ങള്‍ ഇന്നും പത്രങ്ങളിലുണ്ട്.
- കല്ലേറുകള്‍ക്കിടയിലെ മാധ്യമധര്‍മം അപ്പുക്കുട്ടന് വളളിക്കുന്ന് -മാതൃഭൂമി
- കപട സ്വാതന്ത്യ്രവാദികളെ തിരിച്ചറിയുക പിണറായി വിജയന്‍ - ദേശാഭിമാനി
പിണറായി വിജയന്‍ ദേശാഭിമാനിയിലെഴുതിയിരിക്കുന്ന ലേഖനം സഭ്യമായ ഭാഷയിലാണ് എന്നത് തീര്‍ച്ചയായും ആശ്വാസം തന്നെ. മറ്റു ശ്രദ്ധേയമായ ലേഖനങ്ങള്‍
- സ്വകാര്യ പ്രാക്ടീസോ സ്വകാര്യ താല്പര്യമോ? ഡോ.ബി. ഇക്ബാല്‍ - മാധ്യമം
- നിരപരാധരുടെ വിലയില്ലാ ജീവന് - ഹുംറ ഖുറൈശ - മാധ്യമം
മണ്‍കട്ടക്കു പകരം മുല്ലപ്പെരിയാറില്‍ ഡാം വരുന്നു
- മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് സര്‍വെ നടത്താന്‍ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രി ജയറാം രമേഷിന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന ‘വൈല്‍ഡ് ലൈഫ് സ്റ്റാന്‍ഡിങ് കമ്മിറ്റി’ യോഗം അനുമതി നല്‍കി
- നിലവിലുള്ള അണക്കെട്ടില്‍നിന്ന് 1300 അടി താഴെ 1979ല്‍ കേന്ദ്ര ജല കമ്മിഷന്‍ കണ്ടെത്തിയ സ്ഥലത്തു രണ്ടര ഹെക്ടര്‍ (പത്തു കിലോമീറ്റര്‍ - മാതൃഭൂമി)പരിധിക്കുള്ളിലാണു സര്‍വേ നടത്തേണ്ടത്.
- ഇതില്‍ ഏഴു കി.മീ. പ്രദേശത്തെ സര്‍വേ സംസ്ഥാന സര്‍ക്കാര്‍ ഇതിനകം പൂര്‍ത്തിയാക്കി. മൂന്നു കി.മീ. പ്രദേശം പെരിയാര്‍ കടുവാ സങ്കേതത്തിന്‍റെ ഭാഗവുമാണ്. അതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രമന്ത്രാലയത്തിന്‍റെ അനുമതി തേടിയത്.
- 500 മീറ്റര്‍ നീളത്തിലും 50 മീറ്റര്‍ വീതിയിലും അണക്കെട്ടു പണിയുന്നതിന്‍റെ സാധ്യതകളാണു കണ്ടെത്തേണ്ടത്.
- ഡാമിനു ബലക്ഷയമുണ്ടെന്നും നിലവിലുള്ള സംഭരണശേഷിയായ 136 അടിയില്‍ കൂടുതല്‍ വെള്ളം സംഭരിച്ചാല്‍ ഏതു നിമിഷവും അപകടമുണ്ടാകാമെന്നും കേരളം മുന്നറിയിപ്പു നല്‍കിയിരുന്നു.
- ജലനിരപ്പു 152 അടിയായി ഉയര്‍ത്തണമെന്നാണു തമിഴ്നാടിന്റെ ആവശ്യം. ഈ ആവശ്യമുന്നയിച്ചു തമിഴ്നാട് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി അടുത്തമാസം വിധിപറയാനിരിക്കുകയാണ്.
മാതൃഭൂമി
പുതിയ അണക്കെട്ടിനുള്ള സര്‍വേക്ക് കേന്ദ്രാനുമതി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് വനംസര്‍വെ നടത്താന്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി. പരിസ്ഥിതി-വനം മന്ത്രി ജയറാം രമേഷിന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന ‘വൈല്‍ഡ് ലൈഫ് സ്റ്റാന്‍ഡിങ് കമ്മിറ്റി’ യോഗമാണ് അനുമതി നല്‍കിയത്. പുതിയ അണക്കെട്ടിനുവേണ്ടി 10 കി.മീ. പ്രദേശത്താണ് സര്‍വേ നടത്തേണ്ടത്…
മലയാള മനോരമ
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു പണിയുന്നതിനായി വനമേഖലയില്‍ സര്‍വേ നടത്താന്‍ കേരളത്തിനു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി ജയറാം രമേശാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു പണിയണമെന്നു ദീര്‍ഘകാലമായി കേരളം ആവശ്യപ്പെട്ടുവരികയും തമിഴ്നാട് അതിനെ ശക്തമായി എതിര്‍ക്കുകയുമായിരുന്നു…
മംഗളം
മുല്ലപ്പെരിയാര്‍: പുതിയ ഡാമിനു സര്‍വേ തുടങ്ങാം: കേന്ദ്രം
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനായി സര്‍വേ നടത്താന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സോപാധിക അനുമതി നല്‍കി. പുതിയ അണക്കെട്ടിനെതിരേ തമിഴ്‌നാട് കടുത്ത നിലപാടെടുത്തിട്ടും കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കുകയായിരുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പുയര്‍ത്തുന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി അടുത്ത മാസം പരിഗണിക്കാനിരിക്കെയാണ് ഈ തീരുമാനം…
കേരളകൗമുദി
മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് സര്‍വ്വേ
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിന് സര്‍വേ നടത്താന്‍ സംസ്ഥാനത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി. നിലവിലുള്ള ഡാമിന്റെ 1300 അടി താഴെ 500 മീറ്റര്‍ നീളത്തിലും 50 മീറ്റര്‍ വീതിയിലുമായിരിക്കും സര്‍വേ നടത്തുക. രണ്ടര ഹെക്ടകര്‍ വനഭൂമിയിലാണ് സര്‍വേ…
ദേശാഭിമാനി
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് സര്‍വേ നടത്താന്‍ സംസ്ഥാനസര്‍ക്കാരിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി. ബുധനാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര വന്യമൃഗസംരക്ഷണ ബോര്‍ഡ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ സംസ്ഥാന നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെട്ടിരുന്നു…
ദീപിക
മുല്ലപ്പെരിയാര്‍: പുതിയ ഡാം സര്‍വേയ്ക്ക് കേന്ദ്രാനുമതി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മാണത്തിന് മുന്നോടിയായി സര്‍വേ നടത്താന്‍ കേന്ദ്രാനുമതി. വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള വന്യജീവി ബോര്‍ഡ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലാണ് കേരളത്തിന് മുല്ലപ്പെരിയാറിലെ രണ്ടര ഹെക്ടര്‍ വനഭൂമിയില്‍ സര്‍വേ നടത്താന്‍ അനുവാദ…





























