ശശി തരൂരിനെ കോണ്‍ഗ്രസുകാര്‍ പുകയ്ക്കുന്നു (സെപ്തംബര്‍ 19)
Posted by subin - 19/09/09 at 09:09 am
ശശിതരൂര്‍ മാപ്പു പറഞ്ഞതിനുശേഷവും കന്നുകാലി പരാമര്‍ശ്ശം പുകയുകയാണ്. ഇപ്പോള്‍ ഇതിനെ പുകക്കുന്നത് കോണ്‍ഗ്രസുകാരാണ്. ഇതൊക്കെ അനുഭവിച്ചറിയുമ്പോള്‍ യുഎന്നിലെയും വിദേശത്തേയും അനുഭവപരിചയം പോര ഇന്ത്യന്‍ രാഷ്‍ട്രീയത്തില്‍ പിഴക്കാനെന്ന് ശശി തരൂര്‍ തിരിച്ചറിയുന്നുണ്ടാവണം.
മാപ്പു പറഞ്ഞാല്‍ തീരാത്ത കുറ്റമൊന്നും ശശി തരൂര്‍ നടത്തിയിട്ടില്ലെന്നിരിക്കെ അദ്ദേഹത്തെ ക്രൂശിക്കാനുളള കോണ്‍ഗ്രസുകാരുടെ ആത്മാര്‍ത്ഥതയെ നിഷ്കളങ്കമായി കാണാനാവില്ല. രാഷ്‍ട്രീയത്തില്‍ മുന്‍പരിചയമില്ലാത്ത ശശി തരൂര്‍ ഒറ്റയടിക്കു കേന്ദ്രമന്ത്രിയായതിന്‍റെ മുറുമുറുപ്പാണ് വേറെ വഴിക്ക് പുറത്താവുന്നത്.
മര്യാദക്കുളള പാലക്കാടന്‍ വെയിലു പോലും കൊളളാത്ത ശശി തരൂരിന് എത്രകാലം ഈ പുകയും സഹിച്ച് കഴിയാനാകുമെന്ന് തമ്പ്രാനു മാത്രമേ അറിയൂ.
ശശിതരൂരിന് എതിരെ വന്ന ചില പരാമര്‍ശങ്ങള്‍
“ശശി തരൂരിനെതിരെ യഥാസമയം കോണ്‍ഗ്രസ് ഉചിതനടപടി സ്വീകരിക്കും” മനോജ് തീവാരി -കോണ്‍ഗ്രസ് ഔദ്യോഗിക വക്താവ്
“തരൂര്‍ രാജ്യത്തോട് മാപ്പു പറയുന്നതിനൊപ്പം മന്ത്രി സ്ഥാനം രാജിവയ്ക്കാനും തയ്യാറാകണം” അശോക് ഗെയ്ലോട്ട് - രാജസ്ഥാന്‍ മുഖ്യമന്ത്രി
“ലാളിത്യവും വിനയവുമായിരിക്കണം പൊതുപ്രവര്‍ത്തകന്റെ മുഖമുദ്ര. തരൂര്‍ ക്ഷമാപണം നടത്തുകയും പാര്‍ട്ടി നിലപാടു വ്യക്തമാക്കുകയും ചെയ്തതുകൊണ്ടു കൂടുതലൊന്നും പറയാനില്ല” ഉമ്മന്‍ ചാണ്ടി
ശശിതരൂര്‍ പറഞ്ഞ തമാശ ആസ്വദിക്കാനുളള മാനസിക വലിപ്പം കാണിച്ചത് അദ്ദേഹത്തെ പോലെ കാര്യമായ രാഷ്‍ട്രീയ പശ്ചാത്തലമില്ലാതെ പ്രധാനമന്ത്രിയായ മന്‍മോഹന്‍സിംഗ് മാത്രം.
ഇതാണ് മലയാള മനോരമ, കേരളകൗമുദി തുടങ്ങിയ പത്രങ്ങള്‍ വാര്‍ത്തയില്‍ പ്രധാനമാക്കിയത്. ശശിതരൂര്‍ ഇപ്പ രാജിവെക്കും എന്ന മട്ടിലാണ് ദേശാഭിമാനി വാര്‍ത്ത നല്‍കിയിരിക്കുന്നത്. മംഗളത്തിന്‍റെ വാര്‍ത്തയില്‍ പ്രതിഫലിക്കുന്നത് കാലിത്തൊഴുത്ത് വിവാദം കെട്ടടങ്ങുന്നതിന്‍റെ നിരാശ മാത്രം.
തെക്കന്‍ കേരളത്തിലെ ഭുചലനം
തിരുവനന്തപുരം, കൊല്ലംജില്ലകളില്‍ നേരിയ ഭൂചലനം - മലയാള മനോരമ- തിരുവനന്തപുരത്തും കൊല്ലത്തും ഭൂചലനം; ജനം പരിഭ്രാന്തരായി- മാതൃഭൂമി
- തിരുവനന്തപുരത്തും കൊല്ലത്തും ഭൂചലനം - മംഗളം
- തിരുവനന്തപുരത്ത് ഭൂചലനം - മാധ്യമം
- തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഭൂചലനം; പ്രഭവകേന്ദ്രം കടലില്‍ - ദേശാഭിമാനി
- തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഭൂചലനം- കേരളകൗമുദി
- തിരുവനന്തപുരത്തും പരിസരങ്ങളിലും ഭൂചലനം - ദീപിക
വാര്‍ത്തകളിലേക്ക് >>
മലയാള മനോരമ
തരൂര്‍ പരാമര്‍ശം തമാശയെന്നു മന്‍മോഹന്‍
ന്യൂഡല്‍ഹി: കന്നുകാലി ക്ളാസ് പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ട വിദേശകാര്യ സഹമന്ത്രി ശശി തരൂരിനു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പിന്തുണ. ഇതു തമാശയായി കാണാന്‍ അദ്ദേഹം ഉപദേശിച്ചു. രണ്ടാംനിര നേതാക്കള്‍ക്കിടയില്‍ നിന്നു തരൂരിനെതിരെ ഉയരുന്ന മുറവിളിക്ക് ഉന്നതനേതൃത്വം അമിത പ്രാധാന്യം നല്‍കുന്നില്ലെന്നാണ് ഇതിന്റെ സൂചന. താന്‍ നടത്തിയ ഇഫ്താര്‍ വിരുന്നിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ അഭിപ്രായപ്രകടനം…
മാതൃഭൂമി
തരൂരിന്റെ പരാമര്‍ശം വെറും തമാശയെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ‘കന്നുകാലി ക്ലാസ് - വിശുദ്ധ പശു’ പരാമര്‍ശങ്ങളെത്തുടര്‍ന്നുണ്ടായ വിവാദം വിദേശസഹമന്ത്രി ശശി തരൂരിനെ വിടാതെ പിന്തുടരുന്നു. തരൂര്‍ ഇക്കാര്യത്തില്‍ മാപ്പുപറയാന്‍ തയ്യാറായെങ്കിലും അദ്ദേഹത്തിനെതിരെ നടപടി ഉണ്ടായേക്കുമെന്ന് കോണ്‍ഗ്രസ്‌നേതൃത്വം സൂചന നല്‍കി. എന്നാല്‍ തരൂരിന്റെ പരാമര്‍ശം വെറും ഫലിതം മാത്രമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തള്ളിക്കളഞ്ഞു.
മംഗളം
കാലിത്തൊഴുത്ത്’ വിവാദം കെട്ടടങ്ങുന്നു
ന്യൂഡല്‍ഹി: വിവാദങ്ങളില്‍പ്പെട്ട് അച്ചടക്കനടപടിയുടെ വക്കിലെത്തിയ വിദേശകാര്യ സഹമന്ത്രി ശശി തരൂരിനു പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ കൈത്താങ്ങ്. മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമായി ഇന്നലെ നല്‍കിയ ഇഫ്‌താര്‍ വിരുന്നിലാണു തരൂര്‍വിവാദത്തിന്റെ അധ്യായമടച്ച് പ്രധാനമന്ത്രി നിലപാടു വ്യക്‌തമാക്കിയത്…
കേരളകൗമുദി
എല്ലാം തരൂരിന്റെ തമാശ: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇക്കോണമി ക്ളാസ് വിമാനയാത്രയെ പരാമര്‍ശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കായ ‘ട്വിറ്ററില്‍’ കന്നുകാലി ക്ളാസെന്നും വിശുദ്ധ പശുവെന്നുമൊക്കെ എഴുതിയത് തമാശയായി മാത്രം കണ്ടാല്‍മതിയെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞു.ഇന്നലെ ഇവിടെ ഇഫ്താര്‍ വിരുന്നിനിടയ്ക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുടെ സാന്നിദ്ധ്യത്തിലാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്…
ദേശാഭിമാനി
ന്യൂഡല്‍ഹി: വിമാനത്തിലെ ഇക്കോണമി ക്ളാസില്‍ യാത്രചെയ്യുന്നവരെ കന്നാലികളെന്ന് ആക്ഷേപിച്ച വിദേശസഹമന്ത്രി ശശി തരൂരിന്റെ സ്ഥിതി കൂടുതല്‍ പരുങ്ങലിലാകുന്നു. തരൂര്‍ ക്ഷമാപണം നടത്തിയെങ്കിലും മന്ത്രിസ്ഥാനത്തുനിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്ന അഭിപ്രായം കോഗ്രസില്‍ ശക്തമാവുകയാണ്. തരൂരിന്റെ കാര്യത്തില്‍ തക്കതായ സമയത്ത് ഉചിതമായ നടപടിയെടുക്കുമെന്ന് കോഗ്രസ് വക്താവ് മനീഷ് തിവാരി വ്യക്തമാക്കി…
ദീപിക
തരൂര്‍ മാപ്പു പറഞ്ഞു; ഉചിതസമയത്ത് നടപടി എടുക്കുമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: വിവാദമായ കന്നുകാലി ക്ളാസ് പരാമര്‍ശത്തില്‍ വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ മാപ്പു പറഞ്ഞു. തന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെടുകയായിരുന്നെന്ന് ട്വിറ്റര്‍ വെബ്സൈറ്റില്‍ എഴുതിയ വിശദീകരണത്തില്‍ അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തരൂരിന്റെ കന്നുകാലി ക്ളാസ് പരാമര്‍ശം അപലപനീയമാണെന്നും തരൂരിനെതിരേ ‘ഉചിതമായ സമയത്ത് യുക്തമായ നട പടിയെടുക്കു’മെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി…




























