ഇവരോ ഏകെജിയുടെ പിന്‍മുറക്കാര്‍?
Posted by varun - 03/02/10 at 08:02 am
കെ.എ.ഷാജി
മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ മുഖമുദ്ര അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധമാണെന്ന് സി.പി.എമ്മിലെ പിണറായി വിഭാഗം പ്രചരിപ്പിക്കുന്നുണ്ടെങ്കിലും അതില്‍ ഏറെ വാസ്‌തവമുണ്ടെന്ന് തോന്നുന്നില്ല. ബൈക്ക് യാത്രക്കാരനെ തന്‍റെ ആഡംബര കാറുകൊണ്ട് തട്ടിവീഴ്‌ത്തിയ മൂത്തൂറ്റ് പോളിനെ ധാര്‍മ്മിക രോഷം പൂണ്ട വാടകകൊലയാളികള്‍ ‘എസ്’കത്തികൊണ്ട് കുത്തിക്കൊന്നെന്ന കോടിയേരി പോലീസിന്‍റെ തിയറി ഈ മാധ്യമങ്ങള്‍ പൊളിച്ചടക്കി എന്നത് നേര്.
എന്നാല്‍ വര്‍ക്കലയില്‍ പ്രഭാത സവാരി നടത്തിയ സാധു മനുഷ്യനെ സംഘടനയുടെ ശക്തി കൂട്ടാന്‍ ഡി.എച്ച്.ആര്‍.എം എന്ന ദളിത് ഗ്രൂപ്പ് കൊലപ്പെടുത്തിയെന്ന ഇതേ കോടിയേരിപ്പോലീസിന്‍റെ തിയറി മലയാള മുഖ്യധാരാ മാധ്യമങ്ങള്‍ വെള്ളം ചേര്‍ക്കാതെ വിഴുങ്ങുകയാണ് ചെയ്‌തത്. തുടര്‍ന്നുള്ള നാളുകളില്‍ ശിവസേനക്കാരും പോലീസും സി.പി.എമ്മുകാരും വര്‍ക്കല പ്രദേശത്ത് നടത്തിയ ദളിത് വേട്ടയെ തമസ്‌കരിച്ചും മാധ്യമങ്ങള്‍ മിടുക്കുകാട്ടി.
കഴിഞ്ഞ കുറേ ആഴ്‌ച്ചകളായി മാധ്യമങ്ങളിലിടം പിടിച്ചത് പയ്യന്നൂര്‍ മോഡല്‍ കമ്മ്യൂണിസമായിരുന്നു. വികസനം, പരിസ്ഥിതി, കുടിവെള്ളം, മൂന്നാര്‍, കരിമണല്‍, അച്യുതാനന്ദന്‍, തുടങ്ങിയ വിഷയങ്ങളില്‍ കടുത്ത പിണറായി പക്ഷക്കാരനായ എഴുത്തുകാരന്‍ സക്കറിയയുടെ പിടലിക്ക് ഉണ്ണിത്താന്‍ പ്രശ്‌നത്തില്‍ ഡി.വൈ.എഫ്.ഐ ക്കാര്‍ പിടിച്ചത് മാധ്യമങ്ങള്‍ നന്നായി ആഘോഷിക്കുകയുണ്ടായി. ടെലിവിഷനിലും പത്രങ്ങളിലുമെല്ലാം സക്കറിയയുടെ വിലാപം നിറഞ്ഞു നിന്നു. സക്കറിയക്കെതിരെ ഉറഞ്ഞു തുള്ളിയ പിണറായിപക്ഷ പ്രമുഖരെ മാധ്യമങ്ങള്‍ പരസ്യ വിചാരണ ചെയ്യുകയും ചെയ്‌തു. ഇത്ര നാളും നിങ്ങളുടെ കുഴലൂത്തുകാരനായിരുന്നയാളെ ഇങ്ങനെ ദ്രോഹിക്കരുതെന്ന് പറയുകയും ചെയ്‌തു.
പോളും സക്കറിയയുമെല്ലാം പ്രിയപ്പെട്ട ഉന്നതകുലജാതര്‍. സി.പി.എം ക്രോധത്തിന് ഇരയാകുന്നവര്‍ ദളിതരോ മറ്റ് പിന്നോക്കക്കാരോ ആണെങ്കില്‍ മാധ്യമങ്ങള്‍ മിണ്ടില്ല
എന്നാല്‍ പയ്യന്നൂരിലും മാധ്യമങ്ങള്‍ ഇപ്പോള്‍ തങ്ങള്‍ പൂര്‍ണ്ണമായി പിണറായി മോഡല്‍ കമ്മ്യൂണിസത്തിന് എതിരല്ലെന്ന് തെളിയിക്കുകയാണ്. പോളും സക്കറിയയുമെല്ലാം തങ്ങള്‍ക്ക് പ്രിയപ്പെട്ട ഉന്നതകുലജാതര്‍. സി.പി.എം ക്രോധത്തിന് ഇരയാകുന്നവര്‍ ദളിതരോ മറ്റ് പിന്നോക്കക്കാരോ ആണെങ്കില്‍ മാധ്യമങ്ങള്‍ മിണ്ടില്ല. പറഞ്ഞു വരുന്നത് പയ്യന്നൂരിലെ ചിത്രലേഖയ്‌ക്ക് വന്നുപെട്ട ദുര്യോഗത്തെക്കുറിച്ചാണ്.
ഏത് ചിത്രലേഖയെന്ന് വായനക്കാര്‍ ചോദിച്ചേക്കാം. അത് സ്വാഭാവികമാണ്. ഇന്ത്യാവിഷനൊഴിച്ച് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കൊന്നും ചിത്രലേഖയോ അവരോട് സി.പി.എം കാണിച്ചുകൊണ്ടിരിക്കുന്ന ക്രൂരതകളോ വാര്‍ത്തയല്ല. ഈ ദളിത് യുവതിക്കാകട്ടെ വിവാദങ്ങള്‍ സൃഷ്‌ടിക്കുന്ന വാചകമേളാ പ്രസ്‌താവനകള്‍ നടത്തി കയ്യടി വാങ്ങാനുള്ള മിടുക്കുമില്ല.
ജാതിക്കോമരങ്ങള്‍ പുരോഗമനത്തിന്‍റെയും അധോഗമനത്തിന്‍റെയും വേഷങ്ങള്‍ മാറിമാറിയിട്ട് വിവരിച്ചുകൊണ്ടിരിക്കുന്ന പയ്യന്നൂരില്‍ ഓട്ടോറിക്ഷയോടിച്ച് ഉപജീവനം നടത്താന്‍ തയ്യാറായ ഒരു വനിതയാണ് ചിത്രലേഖ. പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതിയില്‍ വായ്‌പയെടുത്താണ് ഓട്ടോവാങ്ങിയത്. ഓട്ടോ ഓടിക്കാനിറങ്ങുമ്പോള്‍ അവര്‍ക്ക് രണ്ട് കുറവുകളേ പയ്യന്നൂരിലെ സി.ഐ.ടി.യു, സി.പി.എം തൊഴിലാളി നേതൃത്വങ്ങള്‍ക്ക് കണ്ടെത്താനായുള്ളൂ.
ഒന്ന്, അവര്‍ ദളിതയാണെന്നത്. രണ്ടാമത്തേത് സ്‌ത്രീയാണെന്നതും. മറിച്ച് ചിത്രലേഖയുടെ ഡ്രൈവിംഗ് ലൈസന്‍സിലോ പെര്‍മിറ്റിലോ അവര്‍ക്ക് പരാതിയൊന്നുമില്ലായിരുന്നു എന്ന് വേണം അനുമാനിക്കാന്‍. ഓട്ടോയുമായി റോഡിലിറങ്ങിയ വനിതയെ ഭീഷണിപ്പെടുത്തിയും കളിയാക്കിയും വീട്ടിലിരുത്താന്‍ കുട്ടി സഖാക്കള്‍ തുടക്കത്തില്‍ തന്നെ മത്സരിച്ചു.
യൂണിയനിലെ പ്രാഥമികാംഗത്വം പോലും കൊടുത്തത് മൂന്നുമാസം പിന്നാലെ നടന്നിട്ടാണ്. യൂണിയനംഗത്വമില്ലെങ്കില്‍ പാര്‍ക്കിംഗ് സ്ഥലത്ത് വണ്ടിയിടാനാകില്ല. ചിത്രലേഖയുടെ ഓട്ടോയില്‍ ആളുകള്‍ കയറാനും അവര്‍ക്ക് ഭേദപ്പെട്ട വരുമാനം ലഭിക്കാനും തുടങ്ങിയപ്പോള്‍ കുശുമ്പും അസൂയയും ദളിത്‌സ്‌ത്രീ വിരോധവും അണപൊട്ടിയൊഴുകി. മാനസ്സീകമായി തളര്‍ത്താന്‍ പുരുഷന്മാരായ സഹ ഓട്ടോ ഡ്രൈവര്‍മാര്‍ പരമാവധി ചെയ്‌തു.

ഒടുവില്‍ അവര്‍ ചിത്രലേഖയുടെ ഓട്ടോയുടെ മേല്‍ക്കൂര കുത്തി കീറി നശിപ്പിച്ചു. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു. ഓട്ടോക്കാരിലൊരാള്‍ അവരെ വണ്ടികയറ്റി കൊല്ലാനും ശ്രമിച്ചു. പ്രദേശത്തെ ഒരു ദളിത് പ്രവര്‍ത്തകന്‍റെ സഹായത്തോടെ ചിത്രലേഖ പോലീസില്‍ പരാതി കൊടുത്തു. അക്രമിച്ചവരില്‍ ഒരാളെ അറസ്റ്റു ചെയ്യിപ്പിച്ചു. മറ്റുള്ളവര്‍ സ്വാധീനത്തില്‍ രക്ഷപ്പെട്ടു.തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും ആധുനീക കാലഘട്ടത്തില്‍ എങ്ങനെയാണ് തന്‍റെ നാട്ടില്‍ നടപ്പാക്കപ്പെടുന്നതെന്ന് ഈ സംഭവത്തിലൂടെ ചിത്രലേഖ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടി. അതോടെ കുപിതരായ സി.പി.എം, സി.ഐ.ടി.യു സഖാക്കള്‍ അവരെ തേജോവധം ചെയ്‌ത് നിശ്ശബ്‌ദമാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കി തുടങ്ങി. ചിത്രലേഖയ്‌ക്കെതിരെ അശ്ലീല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
മദ്യപാനിയും ലൈംഗീക സദാചാരമില്ലാത്തവളായും പുരുഷനെപ്പോലെ സംസാരിക്കുന്നവളായും പെരുമാറാനറിയാത്തവളായും വായാടിയായും എല്ലാം പോസ്റ്ററുകളില്‍ ചിത്രീകരിച്ചു. അവരുടെ അമ്മയെ ലൈംഗീക തൊഴിലാളിയെന്ന് വരെ വിളിച്ചാക്ഷേപിച്ചു. ആ പ്രചാരണങ്ങള്‍ ലക്ഷ്യം കണ്ടു. പ്രാദേശിക സമൂഹത്തിന്‍റെ പിന്തുണ ചിത്രലേഖയ്‌ക്ക് നഷ്‌ടപ്പെട്ടു. സമൂഹത്തിന്‍റെ പരിഹാസത്തിന് അവരുടെ കുടുംബം വിധേയമായി.
സ്റ്റേഷനില്‍ ചെന്നപ്പോള്‍ ക്രൂരമായ മര്‍ദ്ദനമായിരുന്നു. ഒടുവില്‍ കേസുപോലും രജിസ്റ്റര്‍ ചെയ്യാതെ അവരെ തുറന്നു വിട്ടു. കോടിയേരി പോലീസിന്‍റെ മഹാമനസ്‌കത. ദേഹമാസകലം പരിക്കുകളുമായി ചിത്രലേഖ ഇപ്പോള്‍ ആശുപത്രികള്‍ കയറിയിറങ്ങുന്നു
നാലുകൊല്ലം മുമ്പാണ് അവരുടെ ഏക ഉപജീവനമാര്‍ഗ്ഗമായിരുന്ന ഓട്ടോറിക്ഷ ചുട്ടുകരിക്കപ്പെട്ടത്. ജീവിതം വഴിമുട്ടിയപ്പോള്‍ ചില ദളിത്, വനിതാ, പൗരാവകാശ സംഘടനകള്‍ സഹായത്തിനെത്തി. അവര്‍ ഏറെ ത്യാഗപ്പെട്ട് നീണ്ട നാളത്തെ ശ്രമഫലമായി മറ്റൊരു ഓട്ടോറിക്ഷ വാങ്ങി നല്‍കി.
ഇക്കഴിഞ്ഞ ജനുവരി ഇരുപത് വരെ കാര്യങ്ങള്‍ വലിയ കുഴപ്പമില്ലാതെ നീങ്ങിയിരുന്നു. പരസ്യമായ ചില അവഹേളനങ്ങള്‍ ഒഴിച്ചാല്‍ മറ്റൊന്നുമില്ലാതെ.ജനുവരി ഇരുപതിന് ചിത്രലേഖയും ഭര്‍ത്താവ് ശ്രീശാന്തും ഓട്ടോ പയ്യന്നൂരിലെ ഒരു മെഡിക്കല്‍ഷോപ്പിന് മുന്നില്‍ പാര്‍ക്ക് ചെയ്‌തു. സി.ഐ.ടി.യുവിന്‍റെ ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാവായ രാമചന്ദ്രന്‍ കടന്ന് വന്ന് ഓട്ടോ അവിടെ നിന്ന് മാറ്റിയിടണമെന്ന് ശഠിച്ചു. ചിത്രലേഖ അതവഗണിച്ചപ്പോള്‍ തര്‍ക്കമായി. സി.ഐ.ടി.യുക്കാര്‍ സംഘമായി വന്ന് അവരെ മര്‍ദ്ദിച്ചു. ഏറെ വൈകാതെ ഒരു പോലീസ് ജീപ്പ് വന്നു നിന്നു. ചിത്രലേഖയേയും ഭര്‍ത്താവിനേയും വണ്ടിയിലേക്കെടുത്തെറിഞ്ഞു.
സ്റ്റേഷനില്‍ ചെന്നപ്പോള്‍ ക്രൂരമായ മര്‍ദ്ദനമായിരുന്നു. ഒടുവില്‍ കേസുപോലും രജിസ്റ്റര്‍ ചെയ്യാതെ അവരെ തുറന്നു വിട്ടു. കോടിയേരി പോലീസിന്‍റെ മഹാമനസ്‌കത. ദേഹമാസകലം പരിക്കുകളുമായി ചിത്രലേഖ ഇപ്പോള്‍ ആശുപത്രികള്‍ കയറിയിറങ്ങുന്നു. കൂടുതള്‍ ആക്രമണമുണ്ടാകുമെന്ന ഭയത്തില്‍ അവര്‍ക്ക് വീട് വിട്ട് പുറത്ത് ഇറങ്ങാനോ ഓട്ടോ ഓടിച്ച് ഉപജീവനം നയിക്കാനോ ആകുന്നില്ല.
എത്ര മഹത്തായ ഇടതുപക്ഷ ഭരണം. പി.കൃഷ്‌ണപിള്ളയും എ.കെ.ജി യുമെല്ലാം പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തിനുള്ളില്‍ ഇപ്പോഴും ജാതിക്കോമരങ്ങള്‍ പടിയിറങ്ങാതെ നില്‍ക്കുന്നു. അവരുടെ ഇംഗിതങ്ങള്‍ നിറവേറ്റാനൊരു പോലീസ്. ദളിതരുടെ പ്രശ്‌നമായതുകൊണ്ട് മാത്രം ചിത്രലേഖയെ കണ്ടില്ലെന്ന് നടിക്കുന്ന മാധ്യമങ്ങള്‍. ഒരു നാടെന്ന നിലയില്‍ നമുക്ക് ലജ്ജിക്കുവാനേറെ. ചുരുങ്ങിയത് സക്കറിയക്കും മുത്തൂറ്റു പോളിന്‍റെ അച്ഛനും അര്‍ഹതപ്പെട്ട മാധ്യമ നീതിയെങ്കിലും ചിത്രലേഖയും അര്‍ഹിക്കുന്നുണ്ട്.

“മാജിക് അഥവാ ഇന്ദ്രജാലം” മാജിക്കിന്റെ ചരിത്രം








































February 3rd, 2010 at 9:31 am
കഴിഞ്ഞ ആഗസ്ത് 29-ന് ഡോ. ഡി. സുരേന്ദ്രനാഥിന്റെ മുന്‍കയ്യില്‍ കണ്ണൂര്‍ ജില്ലാ ആസ്ഥാനത്ത് വിളിച്ച് ചേര്‍ത്ത പൌരാവകാശ പ്രവര്‍ത്തകരുടെ യോഗം ചിത്രലേഖ പുനരധിവാസ കമ്മിറ്റി എന്ന പേരില്‍ ഒരു സമിതിക്ക് രൂപം നല്കിയിട്ടുണ്ട്. നീതിക്ക് വേണ്ടിയുള്ള ഈ സമരത്തില്‍ ദലിത് സമുദായത്തിലെ ഒരംഗം എന്ന നിലയിലും സ്ത്രീ എന്ന നിലയിലും ചിത്രലേഖയ്ക്ക് നേരിടേണ്ടി വരുന്ന എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കാന്‍ , അവരെ നിരുപാധികം പിന്തുണയ്ക്കാന്‍ കമ്മിറ്റിയും ഞങ്ങളും തീരുമാനിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ ഭാവി പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളാവുന്നതോടൊപ്പം, ചിത്രലേഖയ്ക്ക് തൊഴില്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടി ഒരു പുതിയ ഓട്ടോറിക്ഷ എടുത്തുകൊടുക്കുവാനാവശ്യമായി കമ്മിറ്റി കണക്കാക്കിയിരിക്കുന്ന തുകയായ 150000 രൂപ ജനകീയമായി സമാഹരിക്കുന്നതിലേക്ക് സാമ്പത്തികസഹായം നല്കാന്‍ ഏവരോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
സംഭാവനകള്‍ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് തളാപ്പ് ബ്രാഞ്ചിലെ ചിത്രലേഖാ പുനരധിവാസ കമ്മിറ്റി അക്കൌണ്ട് നമ്പര്‍ 1 ലേക്ക് നേരിട്ടോ താഴെക്കാണുന്ന വിലാസത്തിലോ അയയ്ക്കാവുന്നതാണ്.
ഡോ. ഡി. സുരേന്ദ്രനാഥ് ( ചെയര്‍മാന്‍ )
ചിത്രലേഖാ പുനരധിവാസക്കമ്മിറ്റി
പി. ഒ. പള്ളിക്കുന്ന്, കണ്ണൂര്‍ - 4
February 3rd, 2010 at 10:28 am
Huh….. and they call themselves as the party representing the workers.
Mr. Surendranaath while appreciating the efforts of your organization lemme ask you that, is there any action been taken or plan been prepared to protect this poor lady in future? Will they allow her to run the new rikshaw?
February 3rd, 2010 at 5:51 pm
CPM ne kari thechu kannikkan orroo varthakalee
February 4th, 2010 at 11:53 am
CPM ne karithechu kanikkuaka yenno. Kollam. Shirvaraman onnu Payyannooril poyi anweshikkoo…
February 9th, 2010 at 9:57 pm
CPM nethruthwathinte arivodeyo allatheyo athinte pravarthakar partiyude mukathu kari vaari vaaari thaekkunnu. “Ayye raajaavu kuppayam ittitillaee” ennu kuttikal avideninnum ividenninnum vilichu parayunnu. athrae ullooo! Namukku atharam kuttikale konnu kothi theerkaam!